Thursday January 23rd, 2020 - 8:13:am
topbanner

എംജി സര്‍വകലാശാല വിവാദ മാര്‍ക്ക് ദാനം പിന്‍വലിക്കാന്‍ നടപടി ആരംഭിച്ചു

jb
 എംജി സര്‍വകലാശാല വിവാദ മാര്‍ക്ക് ദാനം പിന്‍വലിക്കാന്‍ നടപടി ആരംഭിച്ചു

കോട്ടയം: വിവാദ മാര്‍ക്ക് ദാനം പിന്‍വലിക്കാന്‍ നടപടി ആരംഭിച്ച് മഹാത്മഗാന്ധി സര്‍വകലാശാല. സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കിയെന്നറിയിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് മെമ്മോ അയച്ചു തുടങ്ങി. മാര്‍ക്ക് ദാനത്തിന്റെ ഗുണം ല്യമായ 118 വിദ്യാര്‍ത്ഥികളോട് സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ ഹാജരാക്കാനാണ് സര്‍വകലാശാലയുടെ നിര്‍ദേശം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കണ്‍സോളിഡേറ്റഡ് ഗ്രേഡ് കാര്‍ഡുകള്‍, പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ റദ്ദാക്കിയെന്നറിയിച്ചാണ് പരീക്ഷാ കണ്‍ട്രോളര്‍ക്ക് വേണ്ടി സെക്ഷന്‍ ഓഫീസര്‍ വിദ്യാര്‍ത്ഥികള്‍ക്ക് മെമ്മോ നല്‍കിയത്. മാര്‍ക്ക് ദാനത്തിലൂടെ ജയിച്ചു കയറിയ 118 പേരോടും സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ നല്‍കാനും നിര്‍ദേശമുണ്ട്. മെമ്മോ ലഭ്യമായി 45 ദിവസത്തിനകം രേഖകള്‍ തിരികെ എത്തിക്കണമെന്നാണ് അറിയിപ്പ്.

ഇതിന് വഴങ്ങാതെ റദ്ദാക്കിയ സര്‍ട്ടിഫിക്കറ്റുകള്‍ കൈവശം വച്ചാല്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും മെമ്മോയില്‍ വ്യക്തമാക്കുന്നു. നവംബര്‍ 29 ന് ഇറക്കിയ ഉത്തരവിലൂടെയാണ് സര്‍വകലാശാല സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കിയത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീലിന്റെ സെക്രട്ടറി കെ ഷറഫുദീനാണ് ബിടെക് കോഴ്സിന് മോഡറേഷന്‍ നല്‍കാന്‍ അനധികൃതമായി ഇടപെട്ടപെട്ടത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സംഭവം പുറത്തെത്തിച്ചത്.

 

Read more topics: mg university, mark issue,
English summary
mg university mark issue widrow
topbanner

More News from this section

Subscribe by Email