Saturday October 24th, 2020 - 5:41:am

മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരുന്ന രോഗിയ്ക്ക് മരുന്ന് മാറി നല്‍കിയ നഴ്‌സിന് സസ്‌പെന്‍ഷന്‍

rajani v
മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരുന്ന രോഗിയ്ക്ക് മരുന്ന് മാറി നല്‍കിയ നഴ്‌സിന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന രോഗിക്ക് ഗുളിക മാറി നല്‍കിയ നഴ്‌സിന് സസ്‌പെന്‍ഷന്‍. സാംക്രമിക രോഗ വിഭാഗത്തില്‍ നാഡീ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലില്‍ കഴിഞ്ഞിരുന്ന 52 കാരനാണ് ഗുളിക മാറി ലഭിച്ചത്.ഞായറാഴ്ച രാവിലെയാണ് ഗുളിക മാറി നല്‍കിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇത് ശ്രദ്ധയില്‍പ്പെട്ട ഉടനെ ഡോക്ടറെ അറിയിക്കുകയും രോഗിയുടെ വയറ് കഴുകി വിദഗ്ധ ചികില്‍സ നല്‍കുകയും ചെയ്തു. കൂടുതല്‍ നിരീക്ഷണത്തിനായി രോഗിയെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിലേക്ക് മാറ്റി.ഇപ്പോള്‍ അപകട നില തരണം ചെയ്തിട്ടുണ്ട്.

സംഭവത്തില്‍ ഗുരുതരമായ വീഴ്ച വരുത്തിയ നഴ്‌സിനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തെ തുടര്‍ന്നാണ് നടപടി. തുടരന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

 

English summary
medical college treatment patient medicine falt
topbanner

More News from this section

Subscribe by Email