Wednesday December 1st, 2021 - 3:27:pm

മാസവരുമാനം 32 ലക്ഷം, വിദ്യാഭ്യാസ യോഗ്യത ബി.എസ്.സി നഴ്സിംഗ്, എം.ബി.എ : മെഡ്സിറ്റി ഗ്രൂപ്പ് ചെയര്‍മാന്‍ രാഹുല്‍ ചക്രപാണി സ്വയം സാക്ഷ്യപ്പെടുത്തിയ തന്റെ ബയോഡാറ്റയും വ്യാജം

NewsDesk
മാസവരുമാനം 32 ലക്ഷം, വിദ്യാഭ്യാസ യോഗ്യത ബി.എസ്.സി നഴ്സിംഗ്, എം.ബി.എ : മെഡ്സിറ്റി ഗ്രൂപ്പ് ചെയര്‍മാന്‍ രാഹുല്‍ ചക്രപാണി സ്വയം സാക്ഷ്യപ്പെടുത്തിയ തന്റെ ബയോഡാറ്റയും വ്യാജം

കണ്ണൂര്‍: മെഡ്സിറ്റി ഗ്രൂപ്പ് ചെയര്‍മാന്‍ രാഹുല്‍ ചക്രപാണി സ്വയം സാക്ഷ്യപ്പെടുത്തിയ തന്റെ പൂര്‍ണവിവരങ്ങളില്‍ പ്രതിമാസ വരുമാനമായി കാണിച്ചിട്ടുള്ളത് 32 ലക്ഷം രൂപ. ശതകോടികളുടെ ആസ്തിയുള്ള സ്ഥാപനമെന്ന നിലയ്ക്കാണ് മെഡ്സിറ്റി ഗ്രൂപ്പിനെ രാഹുല്‍ ചക്രപാണി അവതരിപ്പിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇതിന് തെളിവായി മെഡ്സിറ്റി ഗ്രൂപ്പിന്റെതായി നിരവധി സംരഭങ്ങളും പരിചയപ്പെടുത്തുന്നു. മെഡിക്കല്‍ കോളേജുകള്‍, എഞ്ചിനീയറിംഗ് കോളേജുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ലോകമെമ്പാടുമുള്ള സ്ഥലങ്ങളിലേക്ക് ജോലിക്കും പഠനത്തിനും സൗകര്യം, പന്തളത്ത് മെഡ്സിറ്റി ഗ്രൂപ്പ് ടൗണ്‍ഷിപ്പ്, 200 ഏക്കറില്‍ അര്‍ച്ചന എജ്യുക്കേഷണല്‍ ടൗണ്‍ഷിപ്പ് തുടങ്ങി മെഗാ പദ്ധതികളുടെ നിര തന്നെ ഇയാള്‍ എടുത്തുപറയുന്നു.

ഇത്തരം കാര്യങ്ങള്‍ അവതരിപ്പിച്ചാണ് നിക്ഷേപകരെ രാഹുല്‍ ചക്രപാണിയും കൂട്ടരും ആകര്‍ഷിക്കുന്നത്. ബിഎസ്സി നഴ്സിംഗ്, എംബിഎ എന്നാണ് ഇയാള്‍ യോഗ്യതയായി പറഞ്ഞിരിക്കുന്നതെങ്കിലും ഇതിലും സംശയങ്ങളുണ്ട്. മുമ്പ് അലയന്‍സ് യൂണിവേഴ്സിറ്റിയില്‍ പ്രോ വൈസ് ചാന്‍സിലറാണെന്ന് പ്രചരിപ്പിച്ചരുന്നു. പിന്നീട് പരാതി വന്നപ്പോള്‍ അതൊഴിവാക്കി. കണ്ണൂരിലെ എ.കെ.ജി ആശുപത്രിയില്‍ നഴ്സിംഗ് പഠനം നടത്തിയെന്നതൊഴിച്ചാല്‍ അവകാശപ്പെടുന്ന യോഗ്യതകളെല്ലാം വ്യാജമാണെന്ന് സൂചനയുണ്ട്.

medcity-international-chairman-Rahul-Chakrapani-monthly-income

English summary
medcity international chairman kannur Rahul Chakrapani monthly income
topbanner

More News from this section

Subscribe by Email