Sunday March 29th, 2020 - 2:42:am
topbanner

വീഡിയോ കോണ്‍ഫറന്‍സ് വഴി വിചാരണ ചരിത്രത്തിലാദ്യം : കുട്ടിയെ പുഴയിലെറിഞ്ഞു കൊന്ന കേസില്‍ പ്രതി കുറ്റക്കാരിയെന്ന് കോടതി

Anusha Aroli
വീഡിയോ കോണ്‍ഫറന്‍സ് വഴി വിചാരണ ചരിത്രത്തിലാദ്യം : കുട്ടിയെ പുഴയിലെറിഞ്ഞു കൊന്ന കേസില്‍ പ്രതി കുറ്റക്കാരിയെന്ന് കോടതി

തൃശൂര്‍: പുതുക്കാട് പാഴായിയില്‍ നാലു വയസുകാരി മേബയെ പുഴയിലെറിഞ്ഞു കൊന്ന കേസില്‍ പ്രതിയായ ഒല്ലൂര്‍ പി.ആര്‍. പടി ദേശത്ത് വാലിപറമ്പന്‍ വീട്ടില്‍ പരേതനായ വിജയന്‍ ഭാര്യ ഷൈലജ എന്ന ഷൈല (50) കുറ്റക്കാരിയാണെന്ന് തൃശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് സോഫി തോമസ് കണ്ടെത്തി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

2016 ഒക്‌ടോബര്‍ 13 നാണ് നാടിനെ ദു:ഖത്തിലാഴ്ത്തിയ ദാരുണ സംഭവം നടന്നത്. കണ്ണൂര്‍ മട്ടന്നൂര്‍ നന്ദനത്തില്‍ രഞ്ജിത്തിന്റെയും നീഷ്മയുടെയും നാലു വയസുളള മകള്‍ മേബയെ, മേബയുടെ അമ്മ വീട്ടുകാരോടുള്ള മുന്‍ വൈരാഗ്യംവച്ച് മേബയുടെ അമ്മ നീഷ്മയുടെ പിതൃസഹോദരിയായ ഷൈലജ പാഴായി വീടിനടുത്തുള്ള മണലിപ്പുഴയുടെ കടവിലേക്ക് കൂട്ടിക്കൊണ്ട് പോയി പുഴയിലേക്ക് എടുത്തെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലാണ് വിചാരണക്ക്‌ശേഷം പ്രതിക്കെതിരെ കൊലക്കുറ്റം തെളിഞ്ഞതായി കോടതി കണ്ടെത്തിയത്.

കുട്ടിയെ പുഴയിലേക്ക് എറിഞ്ഞതിന് ശേഷം, കുട്ടിയെ അന്വേഷിച്ച് ചെന്ന കുട്ടിയുടെ പിതാവിനോടും മറ്റു ബന്ധുക്കളോടും മേബയെ ബംഗാളികള്‍ കൊണ്ടുപോയതാണെന്ന് തെറ്റിദ്ധരിപ്പിച്ചു വിടുകയും കുട്ടിയുടെ മരണം പ്രതി ഉറപ്പിച്ചതായും കോടതി കണ്ടെത്തി. കുറ്റക്കാരിയെന്ന് കണ്ടെത്തിയ പ്രതിയെ തൃശൂര്‍ ജില്ലാ ജയിലിലേക്കച്ചു. ശിക്ഷ 18ന് പ്രഖ്യാപിക്കുമെന്ന് ജില്ലാ ജഡ്ജ് ഉത്തരവിട്ടു. പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ഡി. ബാബു ഹാജരായി.

പാഴായിയില്‍ നാലുവയസുകാരിയെ പുഴയിലെറിഞ്ഞു കൊന്ന കേസില്‍ തൃശൂര്‍ ജില്ലാ കോടതി ചരിത്രത്തിലാദ്യമായി വിജയകരമായ രീതിയില്‍. ആസ്‌ത്രേലിയയിലെ മെല്‍ബണിലായിരുന്ന പ്രധാന സാക്ഷികളുടെ വിചാരണയും തെളിവെടുപ്പും തൃശൂര്‍ വീഡിയോ കോണ്‍ഫറന്‍സ് റൂമിലിരുന്ന് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് സോഫി തോമസ് നടത്തിയത് മേബ കൊലക്കേസിലെ പ്രത്യേകതയായി.

മെല്‍ബണിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് മുഖേന വീഡിയോ കോണ്‍ഫറന്‍സ് വഴി തെളിവെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ഡി. ബാബു നല്‍കിയ അപേക്ഷ കോടതി അനുവദിച്ചതിനെ തുടര്‍ന്നാണ് സ്‌കൈപ്പ് വഴി വിസ്താരവും എതിര്‍വിസ്താരവും നടത്തി ചരിത്രം സൃഷ്ടിച്ചത്.

മരിച്ച മേബയുടെ പിതാവായ രഞ്ജിത്തും മാതാവായ നീഷ്മയും ആസ്‌ത്രേലിയയിലെ മെല്‍ബണില്‍ ജോലി ചെയ്ത് വരുന്നതിനാലും വിസ കിട്ടാത്ത കാരണവും വരാന്‍ സാധിക്കാത്തതുമൂലമാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി തെളിവെടുപ്പ് നടത്തേണ്ടി വന്നത്. ഒരു കൊലപാതക കേസില്‍ വിദേശത്തുള്ള പ്രധാനസാക്ഷികളെ വിജയകരമായി വീഡിയോ കോണ്‍ഫറന്‍സ് മുഖാന്തരം വിസ്താരവും എതിര്‍വിസ്താരവും നടത്തി തെളിവെടുത്തതും ആ കേസില്‍ സാക്ഷികളുടെ തെളിവ് ശേഖരിച്ച് പ്രതിയെ കുറ്റക്കാരിയെന്നു കണ്ടെത്തിയതും ചരിത്രമാവുകയായിരുന്നു.

മേബ വധക്കേസിന്റെ തുടക്കത്തില്‍ത്തന്നെ തെളിവെടുപ്പ് ആരംഭിക്കുന്നതിനും പ്രതിയെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുന്നതിനും മുമ്പുതന്നെ പ്രോസിക്യൂഷന് സാഹചര്യതെളിവുകള്‍ മാത്രമുള്ള കേസില്‍ തുടരന്വേഷണം നടത്തേണ്ടതാണെന്ന് ബോധ്യപ്പെടുകയും അന്വേഷണ ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ട് തുടരന്വേഷണത്തിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. പുതിയ തെളിവുകളും കൂടുതല്‍ സാക്ഷികളെയും തുടരന്വേഷണത്തില്‍ കണ്ടെത്താനായത് കേസിലെ നിര്‍ണായക വഴിത്തിരിവായി.

Read more topics: thrissur, meba murder, puthakkad,
English summary
meba murder accused pleaded guilty
topbanner

More News from this section

Subscribe by Email