Wednesday November 13th, 2019 - 3:19:pm
topbanner

മാര്‍ക്ക് ദാന വിവാദം ആരോപണങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി കെടി ജലീല്‍...മനുഷ്യത്വം കാണിക്കുന്നത് മഹാപരാധവും തെറ്റും ചട്ടവിരുദ്ധവും ആണെങ്കില്‍ ആ തെറ്റുകള്‍ ആവര്‍ത്തിക്കുമെന്ന് മന്ത്രി

RA
മാര്‍ക്ക് ദാന വിവാദം ആരോപണങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി കെടി ജലീല്‍...മനുഷ്യത്വം കാണിക്കുന്നത് മഹാപരാധവും തെറ്റും ചട്ടവിരുദ്ധവും ആണെങ്കില്‍ ആ തെറ്റുകള്‍ ആവര്‍ത്തിക്കുമെന്ന് മന്ത്രി

കോഴിക്കോട്: മാര്‍ക്ക് ദാന വിവാദത്തില്‍ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി കെടി ജലീല്‍. മനുഷ്യത്വം കാണിക്കുന്നത് മഹാപരാധവും തെറ്റും ചട്ടവിരുദ്ധവും ആണെങ്കില്‍ ആ തെറ്റുകള്‍ ആവര്‍ത്തിക്കുമെന്ന് മന്ത്രി കോഴിക്കോട് പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ബിപി മൊയ്തീന്‍ സേവാമന്ദിരത്തിന്‍റെ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് മന്ത്രിയുടെ പ്രതികരണം. അവസാനത്തെ അത്താണിയായി കണ്ട് തന്‍റെ മുന്നിലെത്തിയ കുട്ടിയുടെ ദൈന്യത മാത്രമാണ് താന്‍ കണ്ടത്.

എല്ലാ നിയമങ്ങളും ചട്ടങ്ങളും മനുഷ്യ നന്മയ്ക്ക് വേണ്ടി ഉളളതാണ്. മുന്നില്‍ വരുന്ന പ്രശ്‌നങ്ങളെ രാഷ്ട്രീയക്കാരായാലും ഭരണാധികാരികളായാലും മനുഷ്യത്വപരമായി വേണം സമീപിക്കാന്‍. അതൊക്കെ തെറ്റാണെങ്കില്‍ പൊതുപ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് ആ തെറ്റുകള്‍ ആവര്‍ത്തിക്കും എന്ന് പറയാനാണ് ഇഷ്ടമെന്നും മന്ത്രി കെടി ജലീല്‍ വ്യക്തമാക്കി.

ആകാശം ഇടിഞ്ഞ് വീണാലും ഭൂമി പിളര്‍ന്നാലും നിലപാടുകളുമായി മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു. താന്‍ ഒരു മന്ത്രി മാത്രമല്ല. 12 വര്‍ഷത്തോളം ഒരു കോളേജിലെ അധ്യാപകന്‍ ആയിരുന്നു. ഒരു വിദ്യാര്‍ത്ഥിയുടെ മാനസികാവസ്ഥ തനിക്ക് മനസ്സിലാകും. ആര്‍ക്കും അനധികൃതമായി ഒന്നും ചെയ്ത് കൊടുക്കേണ്ടതില്ല. എന്നാല്‍ അര്‍ഹതപ്പെട്ടത് നിഷേധിക്കാന്‍ പാടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Read more topics: mark contraversy, kt jaleel
English summary
markl contraversy kt jaleel
topbanner

More News from this section

Subscribe by Email