Wednesday November 20th, 2019 - 7:21:am
topbanner

മാര്‍ക്ക് ദാനത്തില്‍ വിവാദം അവസാനിക്കുന്നില്ല; നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്കും എംജി സര്‍വകലാശാലയില്‍ മാര്‍ക്ക് ദാനം നടത്തി

JB
മാര്‍ക്ക് ദാനത്തില്‍ വിവാദം അവസാനിക്കുന്നില്ല; നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്കും എംജി സര്‍വകലാശാലയില്‍ മാര്‍ക്ക് ദാനം നടത്തി

തിരുവനന്തപുരം: ബിടെക് മാര്‍ക്ക് ദാന വിവാദത്തിന് പിന്നാലെ നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്കും എംജി സര്‍വകലാശാലയുടെ മാര്‍ക്ക് ദാനം. നഴ്‌സിങ് കോഴ്‌സുകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായ തീരുമാനമാണിത്. പലതവണ പരീക്ഷയില്‍ തോറ്റവര്‍ക്ക് നല്‍കുന്ന അവസാന അവസരമായ മേഴ്‌സി ചാന്‍സിലും പരാജയപ്പെട്ടവര്‍ക്കാണ് അഞ്ച് മാര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചത്. ഇതുസംബന്ധിച്ച് സര്‍വകലാശാല സിന്‍ഡിക്കേറ്റ് ശുപാര്‍ശ അംഗീകരിച്ച് പരീക്ഷ കണ്‍ട്രോളര്‍ ഈ മാസം 11ന് ഉത്തരവിറക്കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

2008ലും 2009ലും സര്‍വകലാശാലയുടെ കീഴില്‍ ആരംഭിച്ച ബിഎസ് സി നഴ്‌സിങ് കോഴ്‌സ് വിദ്യാര്‍ഥികളില്‍ മേഴ്‌സി ചാന്‍സിലും തോറ്റവര്‍ക്കാണ് ഇപ്പോള്‍ അഞ്ച് മാര്‍ക്ക് വീതം മോഡറേഷന്‍ ലഭിക്കുക. 2010ല്‍ ആരോഗ്യ സര്‍വകലാശാല രൂപീകരിച്ചതോടെ ബിഎസ് സി നഴ്‌സിങ് കോഴ്‌സുകളുടെ നടത്തിപ്പ് അവര്‍ക്ക് കൈമാറിയിരുന്നു. 2010നു മുന്‍പുള്ള കോഴ്‌സുകളുടെ ചുമതല സര്‍വകലാശാലയ്ക്ക് തന്നെയാണ്.

ബിഎസ് സി നഴ്‌സിങ് കോഴ്‌സ് നാലു വര്‍ഷമാണ്. പരമാവധി എട്ടു വര്‍ഷത്തിനുള്ളില്‍ മേഴ്‌സി ചാന്‍സ് പരീക്ഷ പൂര്‍ത്തിയായിരിക്കണം. എന്നാല്‍ ഇപ്പോള്‍ മെസ്സി ചാന്‍സ് നല്‍കിയത് 2008ലും 2009 ലും ആരംഭിച്ച ബാച്ചുകളിലെ വിദ്യാര്‍ഥികള്‍ക്കാണ്. ഈ രണ്ട് ബാച്ചുകളുടെയും മേഴ്‌സി ചാന്‍സ് പരീക്ഷയ്ക്കുള്ള അവസരം യഥാക്രമം 2016 ലും 2017 ലും അവസാനിച്ചതാണ്.

രണ്ട്: ബിഎസ്സി നേഴ്‌സിങ് പരീക്ഷയ്ക്ക് മോഡറേഷന്‍ നല്‍കാന്‍ ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍ വ്യവസ്ഥ ചെയ്യുന്നില്ല. ഇത് ലംഘിച്ചാണ് തോറ്റ വിദ്യാര്‍ഥികളെ ജയിപ്പിക്കാനായി മോഡറേഷന്‍ നല്‍കാന്‍ സര്‍വകലാശാല തീരുമാനിച്ചത്.

 

Read more topics: mark increase, in nursing mgu,
English summary
mark increase in nursing mgu
topbanner

More News from this section

Subscribe by Email