Monday August 10th, 2020 - 1:37:pm

മരട് ഫ്ലാറ്റുകള്‍ ജനുവരി 11ന് തന്നെ പൊളിക്കുമെന്ന് ജില്ലാ ഭരണകൂടം

Anusha unni
മരട് ഫ്ലാറ്റുകള്‍ ജനുവരി 11ന് തന്നെ പൊളിക്കുമെന്ന് ജില്ലാ ഭരണകൂടം

കൊച്ചി: മരട് ഫ്ലാറ്റുകള്‍ ജനുവരി 11ന് തന്നെ സ്ഫോടനത്തിലൂടെ പൊളിക്കുമെന്ന് സബ് കളക്ടര്‍ സ്നേഹില്‍ കുമാര്‍. ഫ്ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ എല്ലാവരേയും അറിയിക്കും. ആശങ്കകള്‍ അടിസ്ഥാനരഹിതമാണെന്നും സബ് കളക്ടര്‍ വ്യക്തമാക്കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഫ്ലാറ്റുകള്‍ക്ക് പരിസരത്ത് താമസിക്കുന്നവരുടെ ആശങ്ക പരിഹരിക്കാനും ബോധവത്ക്കരണം നടത്തുവാനുമുളള പ്രവര്‍ത്തനുങ്ങള്‍ പുരോഗമിക്കുന്നുണ്ട്. ഡിസംബര്‍ 15, 16 തിയതികളില്‍ പരിസരവാസികള്‍ക്ക് ഇതുമായി ബന്ധപ്പെട്ട നോട്ടീസ് കൈമാറുമെന്നും കളക്ടർ വ്യക്തമാക്കി.

ഇന്‍ഷുറന്‍സ് തുക നേരത്തേ 125കോടിയായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ഇത് 95 കോടിയായി കുറച്ചു.നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായാണ് ഇക്കാര്യത്തില്‍ കരാറിലേര്‍പ്പെട്ടിരിക്കുന്നത്. കൃത്യമായ അവലോകനത്തിലാണ് 95 കോടി രൂപ ഇന്‍ഷുറന്‍സ് തുക നിശ്ചയിച്ചതെന്നും സബ് കളക്ടര്‍ പറഞ്ഞു.

Read more topics: maradu case , kochi, snahil kumar,
English summary
maradu flats would be demolished by January 11
topbanner

More News from this section

Subscribe by Email