Wednesday November 20th, 2019 - 12:09:pm
topbanner

മരട് ഫ്ളാറ്റ് പൊളിക്കല്‍; സാങ്കേതിക സമിതിയുടെ യോഗം ഇന്ന്

JB
 മരട് ഫ്ളാറ്റ് പൊളിക്കല്‍; സാങ്കേതിക സമിതിയുടെ യോഗം ഇന്ന്

മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്നതിന് മുന്നോടിയായി സാങ്കേതിക സമിതിയുടെ യോഗം ഇന്ന് മരട് നഗരസഭയില്‍ നടക്കും. ഫ്ളാറ്റ് പൊളിക്കുന്ന കമ്പനികളില്‍ ഒന്നായ എഡ്യൂസസ് എഞ്ചിനിയറിംഗ് വിശദമായ രൂപരേഖ ഇന്ന് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ സമര്‍പ്പിക്കും. ഇന്ന് ഉച്ചയ്ക്ക് ശേഷമായിരിക്കും മരട് നഗരസഭയില്‍ യോഗം ചേരുക

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നിയന്ത്രിത സ്ഫോടനങ്ങളിലൂടെ ഫ്ളാറ്റുകള്‍ തകര്‍ക്കുന്നതിന് മുന്നോടിയായാണ് സാങ്കേതിക സമിതി യോഗം ചേരുന്നത്. വിശദമായ വിവരങ്ങള്‍ പൊളിക്കാനുള്ള കരാര്‍ ഏറ്റെടുത്തിരിക്കുന്ന കമ്പനി സാങ്കേതിക സമിതിക്ക് മുന്നില്‍ അവതരിപ്പിക്കും. ഇന്നുച്ചയ്ക്ക് ശേഷം ചേരുന്ന യോഗത്തില്‍ രൂപരേഖ അവതരിപ്പിക്കുന്നത് മുംബൈ ആസ്ഥാനാമായുള്ള കമ്പനിയായിരിക്കും. ഫ്ളാറ്റുകളുടെ ഭിത്തികളെല്ലാം തകര്‍ത്ത ശേഷം തൂണുകളില്‍ ദ്വാരം ഉണ്ടാക്കി അതിലായിരിക്കും സ്ഫോടക വസ്തുക്കള്‍ നിറയ്ക്കുക.

നിയന്ത്രിത സ്ഫോടനത്തിലൂടെ മിനിറ്റുകള്‍ക്കുള്ളില്‍ ഫ്ളാറ്റുകള്‍ പൊളിക്കാനുള്ള പദ്ധതിയാണ് കമ്പനികള്‍ തയാറാക്കിയിരിക്കുന്നത്. ജനുവരി എട്ടിന് മുന്‍പ് സ്ഫോടനത്തിലൂടെ ഫ്ളാറ്റുകള്‍ പൊളിക്കുമെന്ന് കമ്പനികള്‍ നഗരസഭയെ അറിയിച്ചിട്ടുണ്ട്.

 

English summary
maradu flat technical team meet today
topbanner

More News from this section

Subscribe by Email