എറണാകുളം: മരടില്‍ വെടിക്കെട്ടുപുരയിലുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ രണ്ടാമത്തെയാളും മരിച്ചു. ചികിത്സയില്‍ കഴിഞ്ഞിരുന്ന പടക്ക നിര്‍മാണ തൊഴിലാളിയും മരട് സ്വദേശിയുമായ പാടത്തുതറ ദാമോദരന്റെ ഭാര്യ ജലജ (64) ആണ് ഇന്ന് രാവിലെ മരിച്ചത്. അപകടത്തില്‍ 60 ശതമാനം പൊള്ളലേറ്റ ജലജ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ വെള്ളിയാഴ്ചയാണ് മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിലെ തെക്കേ ചേരുവാരം ഉത്സവ കമ്മിറ്റിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ സ്ഫോടനം ഉണ്ടായത്. അപകട ദിവസം പടക്ക നിര്‍മാണ തൊഴിലാളി തെരുവില്പാടത്ത് രാജന്റെ ഭാര്യ നളിനി (65) മരിച്ചിരുന്നു.