Saturday December 7th, 2019 - 7:22:am
topbanner

ഭയം, അവിശ്വാസം, ആത്മവിശ്വാസക്കുറവ് എന്നിവയാണ് രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിന് പിന്നിലെന്ന് മന്‍മോഹന്‍സിങ്

NewsDesk
 ഭയം, അവിശ്വാസം, ആത്മവിശ്വാസക്കുറവ് എന്നിവയാണ് രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിന് പിന്നിലെന്ന് മന്‍മോഹന്‍സിങ്

രാജ്യത്തെ പൗരന്മാര്‍ക്കിടയിലെ ഭയം,അവിശ്വാസം, ആത്മവിശ്വാസക്കുറവ് എന്നിവയാണ് സാമ്പത്തിക മാന്ദ്യത്തിന്റെ അടിസ്ഥാന കാരണമെന്ന് സാമ്പത്തിക വിദഗ്ദ്ധനും ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിയുമായ ഡോ.മന്‍മോഹന്‍ സിങ്.ഇന്ത്യയിലെ നിലവിലെ സാമ്പത്തിക സ്ഥിതി വളരെയധികം ആശങ്കാജനകമാണെന്ന് മന്‍മോഹന്‍ സിങ് വ്യക്തമാക്കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഒരു രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ അതിന്റെ സമൂഹത്തിന്റെ അവസ്ഥയുടെ പ്രതിഫലനമാണ്. സമൂഹത്തിലുള്ള പരസ്പര വിശ്വാസവും ആത്മവിശ്വാസവുമാണ് സാമ്പത്തിക വളര്‍ച്ചയെ വളര്‍ത്തിയെടുക്കുന്നതില്‍ മുഖ്യപങ്കുവഹിക്കുന്നത്. എന്നാല്‍ പരസ്പര വിശ്വാസവും ആത്മവിശ്വാസവുമുള്ള ഒരു സാമൂഹിക ഘടന തകര്‍ത്തെറിഞ്ഞതാണ് നിലവിലെ സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാനകാരണമെന്ന് മന്‍മോഹന്‍ സിങ് വ്യക്തമാക്കി.

സമ്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കാന്‍ സാധിക്കാത്ത അവിശ്വാസത്തോടെയുള്ള സിദ്ധാന്തങ്ങള്‍ മോദി സര്‍ക്കാര്‍ ഇനിയെങ്കിലും ഉപേക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

നമ്മുടെ സമൂഹത്തില്‍ പ്രത്യക്ഷമായി ഭയം നിലനില്‍ക്കുന്നുണ്ട്. സര്‍ക്കാര്‍ അധികാരികളുടെ ഉപദ്രവത്തെ ഭയന്നാണ് തങ്ങള്‍ ജീവിക്കുന്നതെന്ന് പല വ്യവസായികളും തന്നോട് വെളിപ്പെടുത്തിയിട്ടുണ്ടെന്ന് പ്രമുഖ പത്രത്തിലെ ലേഖനത്തില്‍ എഴുതി.

 

 

English summary
manmohan singh about financial crisis reasons
topbanner

More News from this section

Subscribe by Email