Wednesday April 8th, 2020 - 8:47:am
topbanner

നടിയെ ആക്രമിച്ച കേസ്: മഞ്ജു വാര്യര്‍ കോടതിയിലെത്തി

JB
നടിയെ ആക്രമിച്ച കേസ്: മഞ്ജു വാര്യര്‍ കോടതിയിലെത്തി

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ മൊഴി നല്‍കാന്‍ നടി മഞ്ജു വാര്യര്‍ വിചാരണ കോടതിയിലെത്തി. കേസില്‍ മുഖ്യ സാക്ഷിയാണ് മഞ്ജു വാര്യര്‍.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ദിലീപ് പ്രതിയായ കേസില്‍ മഞ്ജു വാര്യരുടെ മൊഴി നിര്‍ണായകമാണ്. നടിക്കെതിരേ നടന്ന ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആദ്യം പറഞ്ഞത് മഞ്ജു ആയിരുന്നു. ഇത് കോടതിയില്‍ ആവര്‍ത്തിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അഞ്ച് വര്‍ഷം മുമ്പ്  ദിലീപും മഞ്ജുവും വിവാഹ മോചനം നേടിയ അതേ കോടതിസമുച്ചയത്തിലാണ് കേസിന്റെ വിചാരണ നടക്കുന്നത്.

നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ നടിക്ക് പിന്തുണ അര്‍പ്പിച്ച് കൊച്ചിയില്‍ താരസംഘടന സംഘടിപ്പിച്ച ചടങ്ങിലായിരുന്നു മഞ്ജു വാര്യര്‍ ക്രിമിനല്‍ ഗൂഢാലോചനയിലേക്ക് വിരല്‍ചൂണ്ടിയത്. ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. തുടര്‍ന്നാണ് ദിലീപ് അറസ്റ്റിലാവുന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറം  മഞ്ജു നടിക്കൊപ്പം തന്നെ നില്‍ക്കുമോ അതോ ദിലീപിനെ പിന്തുണക്കുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്.

English summary
manju warrier reached court in actress attacked case
topbanner

More News from this section

Subscribe by Email