Thursday September 23rd, 2021 - 8:53:am

മണിയുടെ മരണത്തില്‍ കസ്റ്റഡിയിലായത് പത്തുപേര്‍

NewsDesk
മണിയുടെ മരണത്തില്‍ കസ്റ്റഡിയിലായത് പത്തുപേര്‍

തൃശൂര്‍: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ഇതുവരെ കസ്റ്റഡിയിലായത് പത്തുപേര്‍. മണിയുടെ സുഹൃത്തുക്കളും സഹായികളുമാണ് കസ്റ്റഡിയിലായത് .ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്തുവരുകയാണ്. അന്വേഷണ സംഘം ചെറിയ ഗ്രൂപ്പുകളായി തിരിഞ്ഞാണ് ഇവരില്‍ നിന്നും വിവരം ശേഖരിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മണിയെ അബോധാവസ്ഥയില്‍ കണ്ടെത്തുന്നതിന്റെ തലേദിവസം ഔട്ട് ഹൗസില്‍ കണ്ട സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഔട്ട് ഹൗസിലെ മദ്യപാനത്തില്‍ ഇരുപതിനടുത്ത് ആളുകള്‍ പങ്കെടുത്തെന്ന സൂചനയും പോലീസിന് ലഭിച്ചിട്ടുണ്ട്.

ബോധപൂര്‍വ്വം കലാഭവന്‍ മണിയെ അപായപ്പെടുത്താന്‍ ശ്രമമുണ്ടായോ എന്നും അന്വേഷണം സംഘം പരിശോധിക്കുന്നുണ്ട്.മണിക്കൊപ്പം ഔട്ട് ഹൗസിലെത്തിയ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. കീടനാശിനിക്കൊപ്പം ഈഥേന്‍ ആല്‍ക്കഹോള്‍, മീഥേന്‍ ആല്‍ക്കഹോള്‍ എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയതിനാല്‍ സുഹൃത്തുക്കളെ വീണ്ടും ചോദ്യം ചെയ്‌തേക്കും.

മണിയുടെ ഔട്ട് ഹൗസില്‍ ചാരായം ഉപയോഗിച്ചതിന് തെളിവ്, മണി ഒരിക്കലും ആത്മഹത്യ ചെയ്യില്ല; ഭാര്യ നിമ്മി

അധ്യാപികയ്‌ക്കൊപ്പം ഒളിച്ചോടിയ 15കാരനെ വിട്ടുകാര്‍ക്കൊപ്പം വിട്ടു

ഭര്‍ത്താവ് പീഡിപ്പിക്കുന്നുവെന്ന സംശയം; യുവതി മക്കളെ കൊലപ്പെടുത്തി

ഒരു കഥയുടെ കാര്യം സംസാരിക്കാനാണ് മണിയെ കണ്ടത് :ജാഫര്‍ ഇടുക്കി

മണിയുടെ ലക്ഷക്കണക്കിനു രൂപ സുഹൃത്തുക്കള്‍ കവര്‍ന്നു: സഹോദരന്‍ രാമകൃഷ്ണന്‍

English summary
mani death ten friends custody
topbanner

More News from this section

Subscribe by Email