Monday September 16th, 2019 - 12:25:pm
topbanner
Breaking News
jeevanam

എല്ലാവരേയും നിയമം പഠിപ്പിക്കുന്ന പോലീസ് നിയമ ലംഘനം നടത്തിയാലോ ; സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനമോടിച്ച പോലീസുകാര്‍ക്ക് യുവാവ് നല്‍കിയ എട്ടിന്റെ പണി സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു

suji
എല്ലാവരേയും നിയമം പഠിപ്പിക്കുന്ന പോലീസ് നിയമ ലംഘനം നടത്തിയാലോ ; സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനമോടിച്ച പോലീസുകാര്‍ക്ക് യുവാവ് നല്‍കിയ എട്ടിന്റെ പണി സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു

നിയമം നടപ്പിലാക്കേണ്ട പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ അതെല്ലാം തെറ്റിച്ചാല്‍ എന്തായിരിക്കും സ്ഥിതി. ഇത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
വീഡിയോ ഇങ്ങനെ, പൊലീസ് വാഹനത്തിന് പിന്നാലെ സഞ്ചരിക്കുന്ന ബൈക്കില്‍ ഘടിപ്പിച്ചിരിക്കുന്ന ആക്ഷന്‍ കാമറയിലെ ദൃശ്യങ്ങളാണിത്. പൊലീസ് വാഹനത്തിന് പിന്നാലെ എത്തുന്ന ബൈക്കുകാരന്‍ മുന്നില്‍ കയറി പൊലീസുകാരോട് സാറേ സീറ്റ് ബെല്‍റ്റൊക്കെ ഇടാം എന്ന് പറയുന്നിടത്താണ് തുടക്കം. എന്നാല്‍ ബൈക്കുകാരന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും വാഹനത്തിലിരുന്ന പൊലീസുകാരന്‍ സീറ്റ് ബെല്‍റ്റിടാന്‍ തയ്യാറാകുന്നില്ല. എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് ബൈക്കുകാരന്‍ ചോദിക്കുമ്പോള്‍ ഞങ്ങള്‍ സീറ്റ് ബെല്‍റ്റിടാതെ ഇരുന്നാല്‍ തനിക്കെന്ത് വേണമെന്നാണ് പൊലീസുകാരുടെ മറുചോദ്യം.സാധാരണക്കാരനാണെങ്കില്‍ നിങ്ങള്‍ എന്ത് ചെയ്യുമെന്ന് ചോദിച്ച് പൊലീസ് വാഹനത്തിന് കുറുകെ ബൈക്കുവച്ച യുവാവ് പൊലീസ് വാഹനത്തിന് അടുത്തേക്ക് ചെല്ലുന്നു. തുടര്‍ന്ന് ഇത് വിജിലന്‍സിന്റെ വണ്ടിയാണെന്നും ഞങ്ങള്‍ സാധാരണ അങ്ങനെ ചെയ്യാറില്ലെന്നും പൊലീസുകാരന്‍ ബൈക്കുകാരനോട് മറുപടി നല്‍കുന്നുണ്ട്. പൊലീസുകാരുടെ പേരും വിവരവും ചോദിച്ച് മനസിലാക്കുന്ന ബൈക്കുകാരന്‍ അവരെകൊണ്ട് സീറ്റ് ബെല്‍റ്റ് ഇടീക്കാന്‍ നിര്‍ബന്ധിക്കുന്നു.

ഒടുവില്‍ സീറ്റ് ബെല്‍റ്റ് ധരിക്കുന്ന പൊലീസുകാരുടെ ദൃശ്യവും വീഡിയോയിലുണ്ട്. കെ.എല്‍.01.ബി.ആര്‍.9471 എന്ന നമ്പരിലുള്ള പൊലീസ് വാഹനത്തിലാണ് ഇവര്‍ സഞ്ചരിച്ചിരുന്നത്. ഇതാരുടെ വാഹനമാണെന്നോ വീഡിയോ എന്ന് ചിത്രീകരിച്ചുവെന്നോ ചിത്രീകരിച്ചത് ആരാണെന്നോ വ്യക്തമല്ല. ആലപ്പുഴ ടൗണില്‍ വച്ചാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

Read more topics: aware, police ,viral
English summary
man who try aware police viral
topbanner

More News from this section

Subscribe by Email