Saturday September 19th, 2020 - 8:45:am

പേരാമ്പ്രയില്‍ ദമ്പതികളെ കൊലപ്പെടുത്തിയ കേസ്: പ്രതിക്ക് ഇരട്ട ജീവപര്യന്തം

NewsDesk
പേരാമ്പ്രയില്‍ ദമ്പതികളെ കൊലപ്പെടുത്തിയ കേസ്: പ്രതിക്ക് ഇരട്ട ജീവപര്യന്തം

കോഴിക്കോട്: മോഷണശ്രമത്തിനിടെ പേരാമ്പ്രയില്‍ ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം. പേരാമ്പ്ര ഞാണിയം തെരുവിലെ കൂനേരി കുന്നമ്മേല്‍ ചന്ദ്രനെയാണ് വടകര സെഷന്‍സ് കോടതി ശിക്ഷിച്ചത്.

പേരാമ്പ്ര ടെലിഫോണ്‍ എക്സ്ചേഞ്ചിന് സമീപം ഞാണിയത്ത് തെരുവില്‍ വട്ടക്കണ്ടി മീത്തല്‍ ബാലന്‍ (62), ഭാര്യ ശാന്ത (59) എന്നിവരെയാണ് ചന്ദ്രന്‍ വെട്ടിക്കൊലപ്പെടുത്തിയത്.

2015 ജൂലായ് ഒമ്പതിനായിരുന്നു സംഭവം. കടക്കെണിയില്‍ നിന്ന് രക്ഷപ്പെടുന്നതിന് പണം കണ്ടെത്താന്‍ ബാലന്റെ വീട്ടില്‍ മോഷണത്തിന് കയറിയ ചന്ദ്രന്‍ ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലി നടക്കുന്നതിനിടെയില്‍ ബഹളം കേട്ടെത്തിയ അയല്‍വാസിയായ പ്ലസ് ടു വിദ്യാര്‍ത്ഥി കൊല്ലയില്‍ അജില്‍ സന്തോഷിനും വെട്ടേറ്റിരുന്നു.

വീടിന്റെ രണ്ടാം നിലയിലെ കിടപ്പുമുറിയിലാണ് ബാലന്‍ വെട്ടേറ്റു മരിച്ചത്. ഈ മുറിയിലേക്കുള്ള ഇടനാഴിയിലാണ് ശാന്തയുടെ മൃതദേഹം കിടന്നിരുന്നത്. കൊലപാതകത്തിനു ശേഷം ശാന്തയുടെ ആഭരണങ്ങള്‍ അഴിച്ചെടുത്താണ് പ്രതി സ്ഥലംവിട്ടത്. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ ചന്ദ്രന്റെ വീടിനു പിന്നില്‍ കൂട്ടിയിട്ടിരുന്ന വിറകിന് ഇടയില്‍ നിന്നും 41 സെന്റീമീറ്റര്‍ നീളമുള്ള കൊടുവാളും കണ്ടെടുത്തിരുന്നു.

സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ പരിശോധനകളുടെയും അടിസ്ഥാനത്തിലായിരുന്നു പോലീസിന്റെ അന്വേഷണം. മരിച്ച ബാലനും പ്രതിയും തമ്മിലുള്ള ഫോണ്‍വിളികള്‍ അടക്കമുള്ളവ പോലീസ് തെളിവായി ശേഖരിച്ചിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: Man, kozhikode, student
English summary
Man who killed coupls in kozhikode student sentenced to double life
topbanner

More News from this section

Subscribe by Email