Monday August 19th, 2019 - 7:12:am
topbanner
topbanner

പുറ്റിങ്ങലില്‍ കുറേ പട്ടികള്‍ ചത്തു, പിന്നെ പൂരമൊക്കെ കുളമായി ; യുവാവിന്റെ പോസ്റ്റിനെതിരെ പ്രതിഷേധം ; ഉദ്യോഗസ്ഥനെ പുറത്താക്കി ബാങ്ക്

suji
പുറ്റിങ്ങലില്‍ കുറേ പട്ടികള്‍ ചത്തു, പിന്നെ പൂരമൊക്കെ കുളമായി ; യുവാവിന്റെ പോസ്റ്റിനെതിരെ പ്രതിഷേധം ; ഉദ്യോഗസ്ഥനെ പുറത്താക്കി ബാങ്ക്

പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരെ അപമാനിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ഇസാഫ് ബാങ്കിലെ ഉദ്യോഗസ്ഥന് പണി കിട്ടി. ഇയാളെ താല്‍ക്കാലികമായി പിരിച്ചുവിട്ടതായി ബാങ്ക് അറിയിച്ചു. കുന്നംകുളം സ്വദേശിയായ ശൈലേഷ് കെ എസ് എന്നയാളെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പുറ്റിങ്ങലില്‍ കുറേ പട്ടികള്‍ ചത്തു, പിന്നെ പൂരമൊക്കെ കുളമായി എന്നായിരുന്നു ഇയാളുടെ പോസ്റ്റ്. ശൈലേഷ് ഇസാഫിന്റെ സ്വാശ്രയ മള്‍ട്ടി സ്റ്റേറ്റ് ആഗ്രോ കോപ്പറേറ്റീവ് സൊസൈറ്റി ജീവനക്കാരനാണ്.

ഇയാളെ താല്‍ക്കാലികമായി പുറത്താക്കിയെന്ന് ബാങ്ക് അറിയിച്ചു. മതവികാരം വ്രണപ്പെടുത്തിയ രീതിയില്‍ ഇട്ട പോസ്റ്റിന് ക്ഷമ പറയുന്നുവെന്നും അന്വേഷണത്തിന്റെ ഭാഗമായി സസ്‌പെന്‍ഡ് ചെയ്യുന്നുവെന്നും ബാങ്ക് അറിയിച്ചു. ശൈലേഷ് കുറിപ്പ് ഡിലീറ്റ് ചെയ്ത് മാപ്പു പറഞ്ഞെങ്കിലും ഇതിന്റെ സ്‌ക്രീന്‍ഷോട്ട് പ്രചരിക്കുകയായിരുന്നു.

Read more topics: bank, job, lost, puttingal
English summary
man suspended from bank because of a fb post
topbanner

More News from this section

Subscribe by Email