Tuesday September 29th, 2020 - 7:40:pm

കാര്‍ കുളത്തിലേക്ക് മറിഞ്ഞ് അച്ഛനും മകനും മരിച്ചു; ആത്മഹത്യയെന്ന് സംശയം

NewsDesk
കാര്‍ കുളത്തിലേക്ക് മറിഞ്ഞ് അച്ഛനും മകനും മരിച്ചു; ആത്മഹത്യയെന്ന് സംശയം

തിരുവനന്തപുരം: കാര്‍ കുളത്തിലേക്ക് മറിഞ്ഞ് അച്ഛനും മകനും മരിച്ചു. പോത്തന്‍കോട് അയണിമൂട് സ്വദേശി വേണു, മകന്‍ അഖില്‍ എന്നിവരാണ് മരിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ചൊവ്വാഴ്ച രാവിലെ ആറുമണിയോടെയാണ് അപകടം. പോത്തന്‍കോടിനു സമീപം ചിട്ടിക്കരയില്‍ പാറക്കുളത്തിലേക്കാണ് കാര്‍ മറിഞ്ഞത്. സംഭവം ആത്മഹത്യയാണെന്ന് സംശയമുണ്ട്.

വേഗത കുറഞ്ഞു വന്ന കാര്‍ 70 അടി ആഴമുള്ള പാറമടയിലേക്ക് മന:പൂര്‍വം ഓടിച്ചു കയറ്റുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പൊലിസിനോട് വ്യക്തമാക്കി. പ്രണയബന്ധത്തെ ചൊല്ലി അഖിലും അഛനും രാവിലെ വഴക്കുണ്ടായിരുന്നു. പിന്നിട് ബന്ധു വിട്ടീലേക്ക് എന്ന് പറഞ്ഞാണ് മകനെയും കൂട്ടി കാറില്‍ യാത്ര തിരിച്ചത്. ലോട്ടറി വകുപ്പ് ജീവനക്കാരനാണ് വേണു.

Read more topics: Man, son, thiruvananthapuram, pond
English summary
Man, son dies after car crashes into pond in thiruvananthapuram
topbanner

More News from this section

Subscribe by Email