Saturday September 19th, 2020 - 8:12:am

കാര്‍ കുളത്തിലേക്ക് മറിച്ച് ആത്മഹത്യ; മകന്റെ പ്രണയബന്ധത്തെ തുടര്‍ന്ന്

NewsDesk
കാര്‍ കുളത്തിലേക്ക് മറിച്ച് ആത്മഹത്യ; മകന്റെ പ്രണയബന്ധത്തെ തുടര്‍ന്ന്

തിരുവനന്തപുരം: പോത്തങ്കോടിനു സമീപം ചിട്ടിക്കരയില്‍ പാറക്കുളത്തിലേക്ക് കാര്‍ മറിഞ്ഞ് അച്ഛനും മകനും മരിച്ചത് ആത്മഹത്യയാണെന്ന് പോലീസ് സൂചന നല്‍കി. മകന്റെ പ്രണയവുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് ഇരുവരുടെയും മരണത്തില്‍ കലാശിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പോത്തന്‍കോട് അയണിമൂട് സ്വദേശി വേണു(52), മകന്‍ അഖില്‍(23) എന്നിവരാണ് മരിച്ചത്. അഖില്‍ തനിക്കൊപ്പം ബിടെക്കിന് പഠിച്ച പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞദിവസം പെണ്‍കുട്ടിയുടെ അച്ഛന്‍ ഗള്‍ഫില്‍നിന്നും ഭീഷണിപ്പെടുത്തിയതായി പറയുന്നു.

ഇതേ തുടര്‍ന്ന് വേണു തന്റെ സഹോദരന്റെ വീട്ടിലായിരുന്ന അഖിലിനെ രാവിലെ വിളിച്ചുകൊണ്ടുവരുന്നവഴി കാര്‍ ക്വാറിയിലെ കുളത്തിലേക്കിറക്കിയതെന്നാണ് പോലീസ് നല്‍കുന്ന സൂചന. ബന്ധുവീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് വേണു മകനുമായി കാറില്‍ വീട്ടില്‍ നിന്ന് തിരിച്ചത്.

അപകടം നടക്കുമ്പോള്‍ കാറിന്റെ വേഗത വളരെ കുറവായിരുന്നുവെന്നാണ് ദൃസാക്ഷികള്‍ പറയുന്നത്. പിന്നീട് റോഡിന് 70 അടി താഴെയുള്ള പാറമടയിലേക്ക് കാര്‍ മന:പ്പൂര്‍വ്വം ചാടിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്.

 

Read more topics: Man, son, suicide, pothencode
English summary
Man, son commit suicide after driving car into quarry in pothencode
topbanner

More News from this section

Subscribe by Email