Thursday January 23rd, 2020 - 8:24:am
topbanner

കോഴിക്കോട് യുവാവ് വെടിയേറ്റ് മരിച്ചു

suji
കോഴിക്കോട് യുവാവ് വെടിയേറ്റ് മരിച്ചു

കോഴിക്കോട് വിലങ്ങാട് ഇന്ദിരനഗറില്‍ യുവാവ് വെടിയേറ്റു മരിച്ചു. ഇന്ദിരാനഗര്‍ സ്വദേശി റഷീദ് (33) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ പള്ളിപ്പാറ വനപ്രദേശത്ത് വച്ചായിരുന്നു യുവാവിന് വെടിയേറ്റതെന്നാണ് വിവരം

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സംഭവവുമായി ബന്ധപ്പെട്ട് റഷീദിന്റെ കൂടെയുണ്ടായിരുന്ന ലിബിന്‍ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.നായാട്ടിനായാണ് കാട്ടിലേക്ക് പോയതെന്നാണ് ലിബിന്‍ മാത്യു പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. എങ്ങനെയാണ് വെടിവെപ്പുണ്ടായതെന്നും ഇവര്‍ക്കൊപ്പം മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. റഷീദിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

 

Read more topics: shot dead, kozhikod
English summary
man shot dead in kozhikod
topbanner

More News from this section

Subscribe by Email