Saturday September 19th, 2020 - 8:33:am

വാഹനാപകടം; പോലീസിനെ ന്യായീകരിച്ച് ചെന്നിത്തല; ആശുത്രിയില്‍ എത്തിക്കാന്‍ വൈകിയില്ല

NewsDesk
വാഹനാപകടം; പോലീസിനെ ന്യായീകരിച്ച് ചെന്നിത്തല; ആശുത്രിയില്‍ എത്തിക്കാന്‍ വൈകിയില്ല

കൊച്ചി: വാഹനാപകടത്തില്‍പ്പെട്ടയാള്‍ അരമണിക്കൂറോളംനേരം റോഡില്‍ക്കിടന്നു ചോര വാര്‍ന്നു മരിച്ച സംഭവത്തില്‍ പോലീസിനു വീഴ്ച പറ്റിയിട്ടില്ലെന്നു ആഭ്യന്തര രമേശ് ചെന്നിത്തല. അപകടം നടന്ന് പന്ത്രണ്ട് മിനിട്ടിനുള്ളില്‍ തന്നെ പരിക്കേറ്റയാളെ പൊലീസ് ആശുപത്രിയില്‍ എത്തിച്ചുവെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ആംബുലന്‍സ് എത്താനുള്ള സമയം മാത്രമേ പോലീസ് എടുത്തിട്ടുള്ളൂ. പോലീസിനു വീഴ്ച സംഭവിച്ചെന്ന വാദം വാസ്തവ വിരുദ്ധമാണ്. പോലീസ് അലംഭാവം കാണിച്ചതായി ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് ന്യായീകരണവുമായി ചെന്നിത്തല രംഗത്തെത്തിയത്.

തിരുവനന്തപുരത്തെ കിഴക്കേക്കോട്ടയിലാണ് കഴിഞ്ഞദിവസം അജ്ഞാതനെ വാഹനമിടിച്ചുവീഴ്ത്തിയത്. ബസ് കാലിലൂടെ കയറിയിറങ്ങിയതിനെ തുടര്‍ന്നു ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം അര മണിക്കൂറോളം സമയം റോഡില്‍ കിടന്നു. പിന്നീട് ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. രക്തം വാര്‍ന്നാണു മരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.

 ചതിയില്‍വീഴ്ത്താന്‍ പാതിരാത്രി ഫോണ്‍കോളുകള്‍; മുന്നറിയിപ്പുമായി ബിഎസ്എന്‍എല്‍

English summary
man left to bleed and die in Kerala's Thiruvananthapuram; minister chennithla support police
topbanner

More News from this section

Subscribe by Email