Saturday September 19th, 2020 - 7:33:am

കാമുകിയെ വീട്ടിലെത്തി വിളിച്ചിറക്കിയ കാമുകനെ പിതാവ് വെട്ടി പരിക്കേല്‍പ്പിച്ചു

NewsDesk
കാമുകിയെ വീട്ടിലെത്തി വിളിച്ചിറക്കിയ കാമുകനെ പിതാവ് വെട്ടി പരിക്കേല്‍പ്പിച്ചു

വൈക്കം: വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് കാമുകിയെ വിളിച്ചുകൊണ്ടുപോകാന്‍ കാമുകിയുടെ വീട്ടിലെത്തിയ കാമുകന് വെട്ടേറ്റു.  ടി.വി.പുരം സ്വദേശി വിഷ്ണു(23)വിനാണ് തോളില്‍ ആഴത്തില്‍ മുറിവേറ്റത്.

ബുധനാഴ്ച വൈകീട്ട് ആറിന് ഉല്ലലയിലാണ് സംഭവം. വൈക്കത്തെ സ്വകാര്യ പാരലല്‍ കോളേജിലെ ബിരുദവിദ്യാര്‍ഥിനിയായ 19-കാരിയുമായി വിഷ്ണു പ്രണയത്തിലായിരുന്നു.

പ്രണയം അറിഞ്ഞ വീട്ടുകാര്‍ മറ്റൊരു വിവാഹം ആലോചിക്കുന്നതിനിടെ വിഷ്ണു യുവതിയുടെ വീട്ടിലെത്തുകയായിരുന്നു. എന്നാല്‍ വിഷ്ണുവിനൊപ്പം യുവതി ബാഗില്‍ വസ്ത്രങ്ങളുമായി പോകാനിറങ്ങിയപ്പോള്‍ അച്ഛനും മറ്റും തടഞ്ഞു.

തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനിടയില്‍ വാക്കത്തികൊണ്ട് യുവാവിനെ വെട്ടുകയായിരുന്നു. വെട്ട് ലക്ഷ്യംതെറ്റി വേലിയിലാണ് കൊണ്ടത്. വാക്കത്തി വലിച്ചൂരുമ്പോഴാണ് വിഷ്ണുവിന്റെ തോളില്‍ ആഴത്തില്‍ മുറിവേറ്റത്.

ഉടന്‍ നാട്ടുകാര്‍ചേര്‍ന്ന് വിഷ്ണുവിനെ വൈക്കം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോയി. യുവാവിനൊപ്പം യുവതിയും പോയി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: man, lover, father, vaikom
English summary
man hacked by lover's father in vaikom
topbanner

More News from this section

Subscribe by Email