Sunday October 20th, 2019 - 1:29:am
topbanner

കടവരാന്തയില്‍ വൃദ്ധന്‍ കൊല്ലപ്പെട്ട നിലയില്‍

NewsDesk
കടവരാന്തയില്‍ വൃദ്ധന്‍ കൊല്ലപ്പെട്ട നിലയില്‍

ചങ്ങനാശ്ശേരി: മാര്‍ക്കറ്റ് റോഡില്‍ കുരിശടിയ്ക്ക് സമീപം തലയ്ക്ക് പരിക്കേറ്റ നിലയില്‍ വൃദ്ധന്റെ മൃതദേഹം കണ്ടെത്തി. കടവരാന്തയോട് ചേര്‍ന്ന നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന്റെ സമീപത്തു നിന്നും ഹോളോ ബ്രിക്‌സ് കട്ടയും കണ്ടെത്തിയിട്ടുണ്ട്.

പ്രദേശത്ത് അലഞ്ഞു തിരിഞ്ഞു നടന്നക്കുന്ന കണിയാന്‍ ഗോപിയെന്ന് വിളിക്കുന്ന ഏകദേശം 65 വയസ്സ് പ്രായം തോന്നിക്കുന്ന ആളാണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അല്‍പ സമയത്തിനകം ഫോറന്‍സിക് വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: man, murder, changanassery
English summary
man found murdered in changanassery
topbanner

More News from this section

Subscribe by Email