Wednesday April 8th, 2020 - 7:31:am
topbanner

മലപ്പുറത്ത് ഒരാൾ കുഴഞ്ഞ് വീണ് മരിച്ചു; സൂര്യാതപമെന്ന് സംശയം

JB
മലപ്പുറത്ത് ഒരാൾ കുഴഞ്ഞ് വീണ് മരിച്ചു; സൂര്യാതപമെന്ന് സംശയം

മലപ്പുറം: പാടത്ത് പണിയെടുക്കുന്നതിനിടെ തിരുനാവായയിൽ ഒരാൾ കുഴഞ്ഞ് വീണു മരിച്ചു.  ദേഹത്ത് പൊള്ളലേറ്റ അടയാളങ്ങൾ ഉള്ളതിനാൽ സൂര്യാതപമാണ് മരണകാരണമെന്നാണ്സൂചന. തിരുനാവായ കുറ്റ്യേടത്ത് സുധി കുമാറാണ്(45) മരിച്ചത്.

പോസ്റ്റ് മോർട്ടത്തിനു ശേഷമേ മരണകാരണം സൂര്യാതപം ആണോയെന്ന് വ്യക്തമാകൂ.രാവിലെ കൊയ്ത്തു കഴിഞ്ഞ് 9.30 ഓടെ മറ്റ് പണിക്കാർ മടങ്ങി. എന്നാൽ സുധികുമാര്‍ പാടത്ത് തുടരുകയായിരുന്നു. ശരീരത്തില്‍ വെയിലേറ്റ് കരുവാളിച്ച പാടുകളുണ്ട്. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: man died in malappuram, sun stoke,
English summary
man died in malappuram due to sun stoke
topbanner

More News from this section

Subscribe by Email