മദ്യലഹരിയില്‍ വ്യവസായി ഓടിച്ച കാറിടിച്ച് യുവാവ് മരിച്ചു. ബി.എസ്.എന്‍.എല്‍ കരാര്‍ തൊഴിലാളിയായ ജോണ്‍ ഫ്രെഡോ ആണ് മരിച്ചത്. ഇന്നലെ രാത്രി 11.15ഓടെ അമ്പലമുക്ക് കുരിശടി ജംഗ്ഷനിലാണ് സംഭവം.സംഭവത്തില്‍ അമ്പലമുക്ക് സ്വദേശി അജയ് ഘോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
റോഡില്‍ കേബിള്‍ ഇടുന്നതിനായി ഒരുവശത്ത് ബാരിക്കേഡ് സ്ഥാപിച്ച ശേഷം ജോലികള്‍ നടക്കുകയായിരുന്നു. ഇതുവഴി ഗതാഗതവും തിരിച്ചുവിട്ടിരുന്നു. പേരൂര്‍ക്കടയില്‍ നിന്ന് അമ്പലമുക്കിലേക്ക് അമിതവേഗത്തിലെത്തിയ കാര്‍ ബാരിക്കേഡിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാറിന്റെ വരവുകണ്ട് മറ്റ് തൊഴിലാളികള്‍ ഓടിമാറിയെങ്കിലും ജോണ്‍ കാറിനും ബാരിക്കേഡിനും ഇടയില്‍ അകപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജോണിനെ ഉടന്‍ പേരൂര്‍ക്കട പൊലീസെത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.