Thursday February 27th, 2020 - 12:13:pm
topbanner

പണത്തിന്റെ പേരിൽ ഭാര്യയുമായി തര്‍ക്കം ; വീടിന് തീവച്ച്‌ ഭര്‍ത്താവ്

Anusha unni
പണത്തിന്റെ പേരിൽ ഭാര്യയുമായി തര്‍ക്കം ; വീടിന് തീവച്ച്‌ ഭര്‍ത്താവ്

കൊച്ചി: ഭാര്യയുമായുള്ള കലഹത്തിന്റെ പേരില്‍ വാടക വീടിന് തീവച്ച്‌ ഭര്‍ത്താവ്. പുതുവൈപ്പ് പി ജെ പ്രിന്‍സസ് ഹോട്ടലിന് തെക്കുവശം വാടകയ്ക്കു താമസിക്കുന്ന ചെല്ലാനം കക്കടവ് വലിയകത്തില്‍ ജയപ്രകാശാണ് വീടിനു തീവച്ച്‌ സ്ഥലം വിട്ടത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മേനാച്ചേരി ശാലിനി ഡൊമിനിക്കിന്റെ വീടാണ് ഇവര്‍ പണയത്തിന് എടുത്തിരുന്നത്. ഈ മാസം അവസാനം ഒഴിയേണ്ടിയിരുന്ന വീടിനായി കൈപ്പറ്റിയിരുന്ന മൂന്നരലക്ഷം രൂപ വീട്ടുടമ ജയപ്രകാശിന്റെ ഭാര്യ സ്മിതയെ ഏല്‍പ്പിച്ചിരുന്നു. ഈ തുക കിട്ടണമെന്നാവശ്യപ്പെട്ട് ജയപ്രകാശ് വഴക്കുണ്ടാക്കുമായിരുന്നു. ഇയാളുടെ നിരന്തര ശല്യം സഹിക്കാതെ സ്മിത ഞാറയ്ക്കല്‍ പോലീസില്‍ പരാതി. ഇതേ തുടര്‍ന്ന് സ്മിതയോട് അയല്‍പക്കത്ത് താമസിക്കാന്‍ പൊലീസ് നിര്‍ദേശിച്ചു.

ജയപ്രകാശ് ഇതിനിടയിലാണ് വീടിന് തീ കൊളുത്തിയത്. തീ പുറത്തേക്ക് പടര്‍ന്നില്ല. ജനല്‍ച്ചില്ലുകള്‍ മാത്രമാണ് തകര്‍ന്നത്. പൊലീസെത്തിയാണ് തീ കെടുത്തിയത്. ഒളിവില്‍ പോയ ജയപ്രകാശിനെ പിന്നീട് ഞാറയ്ക്കല്‍ പൊലീസ് പിടികൂടി.

Read more topics: kochi, arrested, financial issue
English summary
man burnt house in kochi
topbanner

More News from this section

Subscribe by Email