Saturday September 19th, 2020 - 8:53:am

നടുറോഡിലെ കൊലപാതകത്തില്‍ ഞെട്ടി വക്കം ഗ്രാമം

NewsDesk
നടുറോഡിലെ കൊലപാതകത്തില്‍ ഞെട്ടി വക്കം ഗ്രാമം

തിരുവനന്തപുരം: വാക്കുതര്‍ക്കത്തില്‍ നിന്നും ഉടലെടുത്ത തീപ്പൊരി ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള കുടിപ്പകയായി വളര്‍ന്നതോടെ ആറ്റിങ്ങലിനടുത്തുള്ള വക്കം ഗ്രാമവാസികള്‍ ഭീതിയിലാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഞായറാഴ്ച വൈകിട്ട് അഞ്ചര മണിയോടെ തോപ്പിക്കവിളാകം റയില്‍വേ ഗേറ്റിനടുത്തു നടന്ന അടിപിടി ഒരു യുവാവിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. റോഡില്‍ മൃഗീയമായ മര്‍ദ്ദനത്തിന് വിധേയനായ ഷബീര്‍ എന്ന യുവാവ് ആശുപത്രിയില്‍വെച്ചാണ് മരിച്ചത്.

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മര്‍ദ്ദനമേറ്റു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിനു കാരണക്കാരായ യുവാക്കളെത്തേടി ഒരുസംഘം വക്കത്തും പരിസരപ്രദേശങ്ങളിലും സംഘടിതരായി തിരച്ചിലാരംഭിച്ചതോടെ ജനം വീട്ടിനകത്ത് ഒതുങ്ങിക്കൂടുകയാണ്.

വക്കം ദൈവപ്പുര ഭാഗത്ത് ആയുധങ്ങളുമായി ഒരുസംഘമെത്തി പ്രതിയെന്നു സംശയിക്കുന്ന യുവാവിന്റെ വീടിനു നേര്‍ക്ക് അക്രമമഴിച്ചുവിടാന്‍ ശ്രമിച്ചു. ഇവിടെ വീട്ടിലുണ്ടായിരുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ ചെറിയ അക്രമം നടന്നതായും ചിലര്‍ക്കു പരുക്കേറ്റതായും അറിയുന്നു.

പൊലീസ് സമയോചിതമായി ഇടപെട്ടതുമൂലം സ്ഥലത്തു രാത്രിയോടെ ശാന്തമായ സ്ഥിതി സംജാതമായിട്ടുണ്ട്. വന്‍ പൊലീസ് സന്നാഹമാണു വക്കത്തു വിന്യസിച്ചിരിക്കുന്നത്. പൊലീസ് പട്രോളിങ്ങും ഊര്‍ജിതമാക്കിക്കഴിഞ്ഞു.

Read more topics: Man, death, Kerala
English summary
Man beaten to death in broad daylight in Kerala
topbanner

More News from this section

Subscribe by Email