Wednesday September 23rd, 2020 - 7:10:pm

'എങ്ങനെയെങ്കിലും പാര്‍വ്വതിയെ കൊച്ചിയില്‍ നിന്ന് രക്ഷപ്പെടുത്തൂ, നടി മാഫിയ സംഘത്തിന്റെ വലയിലാണ്' ; പാര്‍വ്വതിക്കെതിരെ അപവാദ പ്രചാരണം നടത്തിയ യുവാവ് പിടിയില്‍

Anusha unni
'എങ്ങനെയെങ്കിലും പാര്‍വ്വതിയെ കൊച്ചിയില്‍ നിന്ന് രക്ഷപ്പെടുത്തൂ, നടി മാഫിയ സംഘത്തിന്റെ വലയിലാണ്' ; പാര്‍വ്വതിക്കെതിരെ അപവാദ പ്രചാരണം നടത്തിയ യുവാവ് പിടിയില്‍

തിരുവനന്തപുരം : നടി പാര്‍വതി തിരുവോത്തിനെതിരെ സമൂഹ മാധ്യമങ്ങള്‍ വഴി അപവാദ പ്രചാരണം നടത്തിയ യുവാവിനെ പൊലീസ് പിടികൂടി. പാലക്കാട് സ്വദേശി കിഷോര്‍ ആണ് പിടിയിലായത്. നടിയുടെ അച്ഛനും സഹോദരനും ഉള്‍പ്പടെയുള്ള ബന്ധുക്കള്‍ക്ക് നടിയെ വളരെ മോശം രീതിയില്‍ ചിത്രീകരിച്ചകൊണ്ട് ഇയാള്‍ വ്യാപകമായി സന്ദേശം അയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നല്‍കിയ പരാതിയിലാണ് നടപടി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തിരുവനന്തപുരത്ത് രാജ്യാനന്തര ചലച്ചിത്ര മേളയ്‌ക്കിടയിലാണ് പൊലീസ് ഇയാളെ പിടികൂടിയത്. കോഴിക്കോട് നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ കെ. അഷറഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കിഷോറിനെ അറസ്റ്റ് ചെയ്തത്.

പാര്‍വ്വതിയുടെ സഹോദരനെ ഫെയ്സ്ബുക്ക് മെസഞ്ചര്‍ വഴിയാണ് യുവാവ് ബന്ധപ്പെട്ടത്. പാര്‍വതിയെക്കുറിച്ച്‌ അത്യാവശ്യകാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞായിരുന്നു തുടക്കം. പാര്‍വതി എവിടെയാണെന്നും മറ്റും തിരക്കിയപ്പോള്‍ പാര്‍വതി അമേരിക്കയിലാണെന്ന് സഹോദരന്‍ മറുപടി നല്‍കി. എന്നാല്‍ പാര്‍വതി അമേരിക്കയില്‍ അല്ലെന്നും കൊച്ചിയില്‍ ഉണ്ടെന്നും ഏതോ മാഫിയ സംഘത്തില്‍പ്പെട്ട് പ്രശ്നത്തിലാണെന്നും ഇയാള്‍ സഹോദരനോട് പറഞ്ഞു.

ഒടുവില്‍ പാര്‍വതിയുമായി താന്‍ പ്രണയത്തിലാണെന്നുപോലും ഇയാള്‍ പറഞ്ഞു. ശല്യം സഹിക്കാതായതോടെ സഹോദരന്‍ മറുപടി നല്‍കുന്നത് നിര്‍ത്തി. ഇതോടെ നടിയുടെ അച്ഛന് യുവാവ് സന്ദേശങ്ങള്‍ അയച്ചു തുടങ്ങി. അച്ഛനും പ്രതികരിക്കാതായതോടെയാണ് ഇയാള്‍ വീട്ടിലെത്തിയത്.

English summary
man arrested slander against actress parvathy
topbanner

More News from this section

Subscribe by Email