Saturday October 24th, 2020 - 5:53:am

തൃശൂരിൽ ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ കേസ്; മരുമകൻ അറസ്റ്റിൽ

Anusha unni
തൃശൂരിൽ ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ കേസ്; മരുമകൻ അറസ്റ്റിൽ

തൃശൂർ : ചിറ്റിലപ്പിള്ളിയില്‍ ഭാര്യാപിതാവിനെ ഓട്ടോയിടിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു . തമിഴ്നാട് സ്വദേശിയും ദീര്‍ഘനാളായി ചിറ്റിലപ്പിള്ളിയില്‍ താമസക്കാരനുമായ പനയ്യാര്‍ വീട്ടില്‍ രാമു കൊല്ലപ്പെട്ട സംഭവത്തിൽ മരുമകന്‍ അവണൂര്‍ സ്വദേശി പണിക്കപറമ്പിൽ സുനിലാണ് പിടിയിലായത് .

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഞായറാഴ്ച രാത്രി പതിനൊന്നോടെ ചിറ്റിലപ്പിള്ളിയിലെ വീടിനു സമീപത്തുള്ള റോഡില്‍ വെച്ചാണ് സംഭവം. വീണു പരിക്കേറ്റെന്ന് പറഞ്ഞ് വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ച രാമന്റെ ശരീരത്തില്‍ പരിക്കുകള്‍ കണ്ടെത്തിയതോടെയാണ് സംഭവം അപകടമല്ല കൊലപാതകമാണെന്ന് തെളിഞ്ഞത്.

രാമുവും സുനിലും പതിവായി വഴക്കിലേര്‍പ്പെടുമായിരുന്നു . സംഭവദിവസം കുട്ടികളെ കൊണ്ടുപോകുന്നതിന് വേണ്ടി സുനില്‍ ചിറ്റിലപ്പിള്ളിയിലെ ഭാര്യവീട്ടില്‍ എത്തി . മദ്യലഹരിയിലായിരുന്ന രാമുവുമായി ഇയാള്‍ കലഹത്തിലേര്‍പ്പെട്ടു . തുടര്‍ന്ന് വീടിന്റെ ജനല്‍ച്ചില്ലും സുനിലിന്റെ ഓട്ടോയുടെ ചില്ലും രാമു അടിച്ചുതകര്‍ത്തു .

സംഭവത്തിനു ശേഷം വീട്ടില്‍നിന്ന് ഇറങ്ങിയ രാമുവിനെ സുനില്‍ ഓട്ടോ ഇടിപ്പിക്കുകയായിരുന്നു . ഇടിയുടെ ആഘാതത്തില്‍ രാമുവിന്റെ തല വൈദ്യുതിത്തൂണില്‍ ഇടിച്ചു. പരുക്കേറ്റ രാമുവിനെ സുനില്‍ തന്നെയാണ് നാട്ടുകാരുടെ സഹായത്തോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് രാമു മരണമടയുകയായിരുന്നു.

Read more topics: trissur ,murder,
English summary
man arrested for wife father's murder
topbanner

More News from this section

Subscribe by Email