Tuesday February 18th, 2020 - 10:10:am
topbanner

കളിയിക്കാവിള എഎസ്‌ഐയുടെ കൊലപാതകം ; പ്രതിയെ അനുകൂലിച്ച്‌ പോസ്റ്റിട്ടയാള്‍ പിടിയിൽ

Anusha unni
കളിയിക്കാവിള എഎസ്‌ഐയുടെ കൊലപാതകം ; പ്രതിയെ അനുകൂലിച്ച്‌ പോസ്റ്റിട്ടയാള്‍ പിടിയിൽ

തിരുവനന്തപുരം: കളിയിക്കാവിളയില്‍ എഎസ്‌ഐ വിൽസനെ വെടിവെച്ചു കൊന്ന കേസിലെ പ്രതികളില്‍ ഒരാളെ അനുകൂലിച്ച്‌ പോസ്റ്റിട്ടയാള്‍ കസ്റ്റഡിയില്‍. തേങ്ങാപട്ടണം സ്വദേശിയായ നവാസിനെയാണ് പ്രതി ഷെമീമിനെ അനുകൂലിച്ചതിനു തമിഴ്‌നാട് പോലീസ് കസ്റ്റഡിയിലെടുത്തത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സംഭവത്തിനു ഭീകര ബന്ധമുള്ളതായി നേരത്തെ സ്ഥിരീകരിച്ചിരുന്നു. തമിഴ്‌നാട് സ്വദേശികളായ സെയ്ദ് ഇബ്രാഹിം, അബ്ബാസ്, കേസിലെ മുഖ്യ പ്രതിയും അല്‍ ഉമ്മ തലവനുമായ മെഹബൂബ് പാഷ എന്നിവരെ കൊലപാതകവുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

അതേസമയം എഎസ്‌ഐയുടെ കൊലപാതകത്തിന് പിന്നില്‍ തീവ്രവാദ സംഘടനകളുടെ പങ്ക് വ്യക്തമായ സാഹചര്യത്തില്‍ തമിഴ്‌നാട്ടിലെ രാഷ്ട്രീയ നേതാക്കള്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും സുരക്ഷ വര്‍ദ്ധിപ്പിച്ചു. അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്.

English summary
man arrested for support kaliyikkavila murder accused
topbanner

More News from this section

Subscribe by Email