Saturday September 19th, 2020 - 8:09:am

ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും രണ്ടുവര്‍ഷം പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

NewsDesk
ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും രണ്ടുവര്‍ഷം പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

അടൂര്‍: പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും രണ്ടുവര്‍ഷത്തോളം പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍. കുട്ടികളുടെ മാതൃസഹോദരിയുടെ മകനായ 19 കാരന്‍ ആണ് അറസ്റ്റിലായത്.

അടൂര്‍ പന്നിവിഴയിലാണ് സംഭവം. അച്ഛന്‍ വിദേശത്തായതിനാല്‍ രോഗബാധിതയായ അമ്മയോടൊപ്പം അടൂരില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു കുട്ടികള്‍. ഇവരുടെ സഹായത്തിനായി ഇവിടെയത്തിയ 19 കാരന്‍ കുട്ടികളെ നിരന്തരം പീഡിപ്പിക്കുകയായിരുന്നു.

അമ്മയുടെ മരണത്തോടെ കുട്ടികളെ കോഴിക്കോട് ജില്ലയിലെ അച്ഛന്റെ വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. തുടര്‍ന്ന് കുട്ടികളുടെ സ്വഭാവത്തില്‍ സംശയം തോന്നിയതോടെ ബന്ധുക്കള്‍ കോഴിക്കോട് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയായിരുന്നു.

കൂട്ടികള്‍ കേസ് നല്‍കിയതറിഞ്ഞ് മംഗലാപുരത്തെ പഠനസ്ഥലത്ത് നിന്നും മുങ്ങിയ പ്രതി ട്രെയിനില്‍ തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നുണ്ടെന്ന് മനസ്സിലാക്കി പോലീസ് മൂന്നു സംഘമായി തിരിഞ്ഞ് ആലപ്പുഴയില്‍ ട്രെയിനെത്തിയപ്പോള്‍ പ്രതിയെ പിടികൂടുകയായിരുന്നു

അടൂര്‍ ഡി.വൈ.എസ്.എപി ആര്‍ ജോസിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലൊടുവിലാണ് അറസ്റ്റ്. ഇയാള്‍ക്കെതിരേ പോക്സോ പ്രകാരം കേസെടുത്തിട്ടുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: Man, arrest, moleste, girl, boy
English summary
Man arrested for molesting minor girl and boy
topbanner

More News from this section

Subscribe by Email