Saturday September 19th, 2020 - 8:10:am

തട്ടിക്കൊണ്ടുപോയ നവവരന്റെ കൊലപാതകം; പോലീസുകാര്‍ക്കെതിരെ നടപടിയെന്ന് ഡിജിപി

NewsDesk
തട്ടിക്കൊണ്ടുപോയ നവവരന്റെ കൊലപാതകം; പോലീസുകാര്‍ക്കെതിരെ നടപടിയെന്ന് ഡിജിപി

തിരുവനന്തപുരം: കോട്ടയത്തുനിന്നു തട്ടിക്കൊണ്ടു പോയ നവവരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസുകാര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ.

തുടക്കത്തില്‍ പോലീസുകാര്‍ പരാതി അവഗണിച്ചതാണ് മാന്നാനം സ്വദേശി സൂര്യകവല കളമ്പുകാട്ട്ചിറയില്‍ കെവിന്‍ പി. ജോസഫി (23) ന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്ന ആരോണമുണ്ട്.

പരാതി അവഗണിച്ച എസ്‌ഐക്കെതിരെയുള്ള റിപ്പോര്‍ട്ട് ഉടന്‍ ലഭിക്കുമെന്നും ഇതിന് പിന്നാലെ നടപടി സ്വീകരിക്കുമെന്നും ഡിജിപി വ്യക്തമാക്കി.

പുനലൂര്‍ ചാലിയേക്കരയില്‍ നിന്നുമാണ് കെവിന്റെ മൃതദേഹം കണ്ടെത്തിയത്. കെവിന്റെ ശരീരത്തില് മുറിവേറ്റ പാടുകളും കണ്ടെത്തിയിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്.

പ്രണയിച്ചു വിവാഹം കഴിച്ച കെവിനെ പെണ്‍കുട്ടിയുടെ സഹോദരനും ക്വട്ടേഷന്‍ സംഘവുമായണ് കെവിനെ തട്ടിക്കൊണ്ടുപോയതെന്നാണ് റിപ്പോര്‍ട്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: Man, marriage, Kollam
English summary
Man abducted by gang over 'love marriage' found dead in Kollam
topbanner

More News from this section

Subscribe by Email