Sunday September 26th, 2021 - 11:48:am

നാട്ടിലെത്തേണ്ട മലയാളി പ്രവാസി മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍; സിസിടിവി ദൃശ്യങ്ങള്‍ തെളിവാകും

NewsDesk
നാട്ടിലെത്തേണ്ട മലയാളി പ്രവാസി മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍; സിസിടിവി ദൃശ്യങ്ങള്‍ തെളിവാകും

ഹൈദരാബാദ്: ശനിയാഴ്ച ഉച്ചയ്ക്ക് വിമാനമാര്‍ഗം നാട്ടിലെത്തേണ്ട മലയാളി യുവാവ് ഹൈദരാബാദിലെ വീട്ടില്‍ വെട്ടേറ്റുമരിച്ച നിലയില്‍ കണ്ടെത്തി. സെക്കന്തരാബാദിനടുത്ത് രാംനഗറില്‍ തൊടുപുഴ സ്വദേശി അരുണ്‍ പി. ജോര്‍ജാണ് (37) മരിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തൊടുപുഴ പന്നൂര്‍ പറനിലയം വീട്ടില്‍ ജോര്‍ജിന്റെയും എല്‍സമ്മയുടെയും മകനാണ്. ചെന്നൈ ആസ്ഥാനമായ സ്വകാര്യകമ്പനിയുടെ ഹൈദരാബാദ് ശാഖാമാനേജര്‍ ആണ് അരുണ്‍.

ശനിയാഴ്ച വൈകീട്ടും എത്താത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് സുഹൃത്തുക്കളോട് അന്വേഷിക്കാന്‍ പറഞ്ഞപ്പോഴാണ് ഹൈദരാബാദിലെ വീട് പുറത്തുനിന്ന് പൂട്ടിയിട്ടിരിക്കുന്നത് കണ്ടത്.

ബന്ധുക്കളുടെ നിര്‍ദേശപ്രകാരം സുഹൃത്തുക്കള്‍ വീട്ടുടമയുടെ സാന്നിധ്യത്തില്‍ പൂട്ടുതകര്‍ത്ത് അകത്തുകടന്നപ്പോഴാണ് കുളിമുറിയില്‍ തലയ്ക്കും കഴുത്തിലും ആഴത്തിലുള്ള മുറിവേറ്റ് അരുണ്‍ മരിച്ചുകിടക്കുന്നത് കണ്ടത്. വീട്ടിലെ അലമാര തുറന്നനിലയിലായിരുന്നു. വെള്ളിയാഴ്ച അര്‍ധരാത്രി കഴിഞ്ഞ് കൊലപാതകം നടന്നിരിക്കാനാണ് സാധ്യതയെന്ന് മുഷീറാബാദ് പോലീസ് പറഞ്ഞു.

വീടിന് എതിര്‍വശത്തുള്ള സി.സി.ടി.വി.യില്‍ ഒരാളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി ഒമ്പതോടെ ഇയാള്‍ അരുണിന്റെ വീട്ടിലേക്ക് കയറിപ്പോകുന്നതും ശനിയാഴ്ച പുലര്‍ച്ചെ മടങ്ങുന്നതും ദൃശ്യത്തിലുണ്ട്. ഇത് കേന്ദ്രീകരിച്ച് അന്വഷണം പുരോഗമിക്കുകയാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. കൊലയാളികളെപ്പറ്റി സൂചന ലഭിച്ചെന്നാണ് വിവരം.

ഓള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകര്‍ അരുണിന്റെ മൃതദ്ദേഹം ഞായറാഴ്ച രാത്രിതന്നെ വിമാനമാര്‍ഗം നാട്ടിലെത്തിക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി.

 

Read more topics: malayali, youth, hyderabad, murder
English summary
malayali youth killed in hyderabad
topbanner

More News from this section

Subscribe by Email