Thursday June 17th, 2021 - 10:53:pm

40 വര്‍ഷത്തെ വൈദ്യ സേവനത്തിന് മലയാളി കന്യാസ്ത്രീയ്ക്ക് യുപി സര്‍ക്കാര്‍ പുരസ്‌കാരം

suji
40 വര്‍ഷത്തെ വൈദ്യ സേവനത്തിന് മലയാളി കന്യാസ്ത്രീയ്ക്ക് യുപി സര്‍ക്കാര്‍ പുരസ്‌കാരം

നാല്‍പ്പത് വര്‍ഷത്തെ വൈദ്യസേവനത്തിന് മലയാളി കന്യാസ്ത്രീയ്ക്ക് യുപി സര്‍ക്കാരിന്റെ പുരസ്‌കാരം. ഝാന്‍സി റാണി വീര പുരസ്‌കാരം കഴിഞ്ഞ ദിവസം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സിസ്റ്റര്‍ക്ക് സമ്മാനിച്ചിരുന്നു. മലയാറ്റൂര്‍ സ്വദേശിയായ സിസ്റ്റര്‍ ജൂഡ് നാല്‍പ്പതു വര്‍ഷം മുമ്പാണ് മൗ എന്ന കൊച്ചു ഗ്രാമത്തില്‍ എത്തുന്നതും സാധാരണക്കാരുടെ ഗുരുതര രോഗങ്ങള്‍ക്ക് അഭയ കേന്ദ്രമായി മാറുകയും ചെയ്തത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

1977 ലാണ് മെഡിക്കല്‍ സിസ്‌റ്റേഴ്‌സ് ഓഫ് സെയ്ന്റ് ജോസഫ് എന്ന സന്യാസി സമൂഹം സിസ്റ്ററിനെ മൗവിലേക്ക് അയച്ചത്. ഗ്രാമത്തിലെ ഫാത്തിമ ഡിസ്‌പെന്‍സറിയിലേക്ക് സിസ്റ്റര്‍ ഡോ ജൂഡ് എത്തുമ്പോള്‍ കിടക്കകള്‍ ഉള്ള ആശുപത്രി ആ പരിസരത്തൊന്നും ഉണ്ടായിരുന്നില്ല. നിരക്ഷരരായിരുന്നു പലരും. ആദ്യകാലത്ത് ഏറ്റവും ഗുരുതരമാകുന്ന സ്ഥിതിയിലെ ഗ്രാമീണര്‍ മാത്രമേ ആശുപത്രിയിലെത്തിയിരുന്നുള്ളൂ. 382 രോഗികളെ വരെ ഒരു ദിവസം നോക്കേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്. 15 സിസേറിയന്‍ ശസ്ത്രക്രിയ ചെയ്ത ദിവസമുണ്ട്. ഇതുവരെ അമ്പതിനായിരത്തോളം ശസ്ത്രക്രിയകള്‍ ചെയ്തിട്ടുണ്ടാകുമെന്നും സിസ്റ്റര്‍ പറഞ്ഞു.

മലയാറ്റൂര്‍ വെള്ളാനിക്കാരന്‍ ഡോ ദേവസിയുടേയും അന്നംകുട്ടിയുടേയും പത്തുമക്കളില്‍ ഒരാളാണ് സിസ്റ്റര്‍ ജൂഡ് . ടിന അംബാനിയുടെ നേതൃത്വത്തില്‍ 2009ല്‍ സീനിയര്‍ സിറ്റിസണ്‍ അവാര്‍ഡും സിസ്റ്റര്‍ സ്വന്തമാക്കിയിരുന്നു.

 

Read more topics: malayali sister, award ,up
English summary
malayali sister got award from up govt
topbanner

More News from this section

Subscribe by Email