Monday September 20th, 2021 - 7:37:am

സ്‌കോട്ട്‌ലാന്‍ഡില്‍ നിന്നും യുവ മലയാളി വൈദികനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി

NewsDesk
സ്‌കോട്ട്‌ലാന്‍ഡില്‍ നിന്നും യുവ മലയാളി വൈദികനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി

കുട്ടനാട്: സ്‌കോര്‍ട്ലാന്‍ഡില്‍ എഡിന്‍ബര്‍ഗില്‍ നിന്നും മലയാളിയായ യുവവൈദികനെ കാണാതായതായി വിവരം ലഭിച്ചെന്നു ബന്ധുക്കള്‍. സി.എം.ഐ സഭാംഗമായ ആലപ്പുഴ പുളിങ്കുന്ന് കണ്ണാടി വാഴച്ചിറയില്‍ ഫാ. മാര്‍ട്ടിന്‍ സേവ്യറിനെയാണ് താമസസ്ഥലത്തു നിന്നു കാണാതായതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ചൊവ്വാഴ്ച വരെ നാട്ടിലെ ബന്ധുക്കളുമായി ഫോണില്‍ ബന്ധം പുലര്‍ത്തിയിരുന്നു. സ്‌കോട്ട്‌ലാന്‍ഡില്‍ പി.എച്ച.ഡി. പഠനത്തോടൊപ്പം സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്‌സ് പള്ളി ഇടവകയുടെ ചുമതലയും വഹിച്ചിരുന്നു. പള്ളിയിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് വൈദികനെ കാണാതായതോടെ അന്വേഷിച്ചെത്തിയ വിശ്വാസികളാണ് ആദ്യം വിവരമറിയുന്നത്.

തുടര്‍ന്ന് വ്യാഴാഴ്ച വൈകുന്നേരം പുളിങ്കുന്ന് സി.എം.ഐ. ആശ്രമത്തിലെ പ്രിയോറച്ചന്‍ വീട്ടിലെത്തി വൈദികനെ കാണാനില്ലെന്ന വിവരം ബന്ധുക്കളെ അറിയിക്കുകയായിരുന്നു. സ്‌കോര്‍ട്ലാന്റില്‍ നിന്നും ബിഷപ്പ് സി.എം.ഐ. പ്രൊവിന്‍ഷ്യേളേയും തുടര്‍ന്ന് പുളിങ്കുന്ന് ആശ്രമത്തിലും വിവരമറിയിക്കുകയായിരുന്നു.

വൈദികന്‍ താമസിച്ചിരുന്ന മുറിയുടെ വാതില്‍ തുറന്നു കിടന്ന നിലയിലും പാസ്പോര്‍ട്ട് മുറിയില്‍ തന്നെയുണ്ടെന്നുമാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. ഫോറന്‍സിക് വിദഗ്ദരെത്തി മുറി പരിശോധിച്ചതായി സ്‌കോര്‍ട്ലാന്റില്‍നിന്നുള്ള വിശ്വാസികള്‍ തങ്ങളെ വിവിരമറിയിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. 2013 ഡിസംബര്‍ 30 ന് പൗരോഹിത്യം സ്വീകരിച്ചശേഷം ചെത്തിപ്പുഴ പള്ളിയില്‍ സഹവികാരിയായിരിക്കെ കഴിഞ്ഞ ജൂലായ് 15 നാണ് ഇദ്ദേഹം സ്‌കോര്‍ട്ലാന്റിലേക്ക് പോയത്.

English summary
malayali priest missing Scotland Yard
topbanner

More News from this section

Subscribe by Email