തിരുവനന്തപുരം: വാഹനാപകടത്തില്‍ ഗര്‍ഭസ്ഥശിശു കൊല്ലപ്പെട്ട സംഭവത്തില്‍ മലയാളി നഴ്സിന് ഓസ്ട്രേലിയയില്‍ രണ്ടര വര്‍ഷം തടവ്. കണ്ണൂര്‍ സ്വദേശിനി ഡിംപിള്‍ ഗ്രേസ് തോമസാണ് ശിക്ഷിക്കപ്പെട്ടത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് എട്ടിന് ഡിംപിള്‍ ഓടിച്ചിരുന്ന കാര്‍ ആഷ്ലി എന്ന ഓസ്ട്രേലിയക്കാരിയുടെ കാറുമായി സൗത്ത് ഗിപ്പ്സ്ലാന്‍ഡ് ഹൈവേയിലായില് വച്ച് കൂട്ടിയിടിച്ചരിന്നു.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
അപകടസമയത്ത് ആഷ്ലി 28 ആഴ്ച ഗര്‍ഭിണിയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ആഷ്ലിയുടെ വയറിനു മുകളില്‍ സീറ്റ് ബെല്‍റ്റ് മുറുകുകയും അസ്വസ്ഥതകള്‍ക്ക് കാരണമാവുകയും ചെയ്തു. തുടര്‍ന്ന് ആഷ്ലിയെ അടിയന്തര സിസേറിയന് വിധേയയാക്കി. കുഞ്ഞിനെ പുറത്തെടുത്തെങ്കിലും രണ്ടുദിവസത്തിനു ശേഷം മരിച്ചു. അപകടത്തിന്റെ ആഘാതമാണ് കുഞ്ഞിന്റെ മരണകാരണമെന്ന് കണ്ടെത്തിയിരുന്നു.
ഡിംപിള്‍ വണ്‍വേയിലൂടെ അശ്രദ്ധമായി വാഹനം ഓടിക്കുകയും സൈന്‍ ബോര്‍ഡ് നിര്‍ദേശം അവഗണിക്കുകയും ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തുകയും ചെയ്തിരിന്നു. വണ്‍വേ തെറ്റിച്ച് തിരക്ക് ഒഴിവാക്കാനായിരുന്നു ഡിംപിള്‍ ഈ വഴി തിരഞ്ഞെടുത്തത്. ഓസ്ട്രേലിയയിലെ സ്ഥിരതാമസക്കാരിയാണ് ഡിംപിള്‍.
പതിനഞ്ചുമാസം ശിക്ഷയനുഭവിച്ചതിനു ശേഷം മാത്രമേ ഡിംപിളിന് പരോള്‍ ലഭിക്കുകയുള്ളു. ഇംഗ്ലീഷില്‍ പ്രാവീണ്യമില്ലാത്തതിനാല്‍ വണ്‍ വേയാണെന്ന് മനസ്സിലാക്കാന്‍ സാധിച്ചില്ലെന്നാണായിരുന്നു ഡിംപിളിന്റെ വാദം. എന്നാല്‍ ഇത് ശരിയല്ലെന്ന് കോടതി കണ്ടെത്തുകയായിരിന്നു.