Sunday September 26th, 2021 - 5:49:pm

വിവാഹിതയായ യുവതിയും കാമുകനും പളനിയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍

NewsDesk
വിവാഹിതയായ യുവതിയും കാമുകനും പളനിയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: പളനി അടിവാരത്തെ ലോഡ്ജില്‍ മലയാളിയായ യുവതിയെയും കാമുകനെയും മരിച്ച നിലയില്‍ കണ്ടെത്തി. മെഡിക്കല്‍ കോളേജ് ജംഗ്ഷനിലെ ട്രിഡ ഷോപ്പിംഗ് കോംപ്‌ളക്‌സിലെ ഒരുസ്ഥാപനത്തില്‍ കമ്പ്യൂട്ടര്‍ വിഭാഗം ജീവനക്കാരിയായ അയത്തിക്കോണം സ്വദേശി സോഫി (27) കാമുകനായ കൊച്ചുള്ളൂര്‍ സ്വദേശി സുനില്‍ കുമാര്‍ (27) എന്നിവരെയാണ് കണ്ടെത്തിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മൃതദേഹത്തിനരികില്‍ നിന്ന് ലഭിച്ച യുവതിയുടെ മൊബൈല്‍ ഫോണിലെ നമ്പരുകളില്‍ ബന്ധപ്പെട്ടാണ് മരിച്ചത് ഇവരാണെന്ന് അടിവാരം പോലീസ് സ്ഥിരീകരിച്ചത്.

വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായ സോഫി കഴിഞ്ഞ ഏതാനും മാസങ്ങളായി ഭര്‍ത്താവുമായി പിണങ്ങികഴിയുകയായിരുന്നു. പ്ലംബറായ സുനില്‍കുമാറും വിവാഹിതനാണ്. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു.

ജോലിക്ക് പോകുമ്പോള്‍ കുട്ടിയെ ബന്ധുവീട്ടില്‍ നിര്‍ത്താറുള്ള സോഫി രണ്ട് ദിവസം മുമ്പ് കുട്ടിയെ ഇവിടെയാക്കിയിട്ടാണ് പോയത്. ഇന്നലെ തമിഴ്‌നാട് പോലീസ് വീട്ടുകാരെ ബന്ധപ്പെട്ടപ്പോഴാണ് സംഭവം അവര്‍ അറിഞ്ഞത്.

അടിവാരം പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചശേഷം മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി മധുര മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ജയലളിത അതീവ ഗുരുതരാവസ്ഥയിലാണെന്ന് ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിന്‍

മലയാള ഗാനങ്ങള്‍ ആലപിച്ച് ശ്രദ്ധേയയായ പാക് ഗായിക നാസിയയുടെ കാര്‍ അപകടത്തില്‍പ്പെട്ടു

Read more topics: malayali, man, lover, palani
English summary
malayali man with lover found dead in palani
topbanner

More News from this section

Subscribe by Email