Tuesday July 14th, 2020 - 10:26:am

സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് മലയാളി സിആര്‍പിഎഫ് ജവാന്‍ മരിച്ചു ; മരിച്ചത് ആലുവ സ്വദേശി ഷാഹുല്‍ ഹര്‍ഷന്‍

suji
സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് മലയാളി സിആര്‍പിഎഫ് ജവാന്‍ മരിച്ചു ; മരിച്ചത് ആലുവ സ്വദേശി ഷാഹുല്‍ ഹര്‍ഷന്‍

സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് മലയാളി സിആര്‍പിഎഫ് ജവാന്‍ മരിച്ചത്. ആലുവ സ്വദേശിയായ ഷാഹുല്‍ ഹര്‍ഷനാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി ജാര്‍ഖണ്ഡിലെ ബൊക്കാറോയിലാണ് സംഭവം.ബൊക്കാറോയിലെ ചാര്‍ലി കമ്പനിയുടെ 26ാം ബെറ്റാലിയനില്‍ ഇന്നലെ രാത്രി ഒമ്പതരയ്ക്കാണ് സംഭവം. സിആര്‍പിഎഫ് കോണ്‍സ്റ്റബിളായ ദീപേന്ദ്ര യാദവാണ് വെടിയുതിര്‍ത്തതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ സുരക്ഷക്കായി വിന്യസിച്ച സിആര്‍പിഎഫ് യൂണിറ്റിലാണ് വെടിവെപ്പ് നടന്നത്. സംഭവത്തില്‍ കാരണം മനസിലായിട്ടില്ലെന്ന് സ്ഥലത്തെത്തിയ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. അന്വേഷണം പ്രഖ്യാപിച്ചുവെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കഴിഞ്ഞ ബുധനാഴ്ച ഛത്തീസ്ഗഡിലെ നാരായണ്‍പൂരില്‍ ഇന്‍ഡോടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ക്യാമ്പില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് ആറ് ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു.

 

Read more topics: malayali jawan ,killed, jharkhand
English summary
malayali jawan died in jharkhand
topbanner

More News from this section

Subscribe by Email