Wednesday January 20th, 2021 - 9:57:am

രാജ്യാന്തര വിഗ്രഹ മോഷണ റാക്കറ്റില്‍ പങ്കാളിയായിരുന്ന മലയാളി അറസ്റ്റില്‍; അറസ്റ്റ് 22 വര്‍ഷത്തിനുശേഷം

Jikku Joseph
രാജ്യാന്തര വിഗ്രഹ മോഷണ റാക്കറ്റില്‍ പങ്കാളിയായിരുന്ന മലയാളി അറസ്റ്റില്‍; അറസ്റ്റ് 22 വര്‍ഷത്തിനുശേഷം

തിരുനല്‍വേലി: രാജ്യാന്തര വിഗ്രഹ മോഷണ റാക്കറ്റില്‍ പങ്കാളിയായിരുന്ന മലയാളി വിഗ്രഹ മോഷണങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘത്തത്തിന്റെ കസ്റ്റഡിയില്‍. തിരുവനന്തപുരം സ്വദേശി സഞ്ജീവി അശോകനാണു പിടിയിലായത്. കുപ്രസിദ്ധ വിഗ്രഹ കടത്തുകാരന്‍ സുഭാഷ് ചന്ദ്ര കപൂറിന്റെ വലംകൈ ആയാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്.

22 വര്‍ഷമായി പോലീസിന്റെ കണ്ണുവെട്ടിച്ചു മുങ്ങിനടന്നിരുന്നു സഞ്ജീവി അശോകന്‍. കോടിക്കണക്കിനു രൂപ മൂല്യമുളള വിഗ്രഹങ്ങള്‍ മോഷ്ടിച്ചു വിദേശത്തേക്കു കടത്തിയതിനാണ് സുഭാഷ് കപൂര്‍ അറസ്റ്റിലായത്. ഇയാള്‍ നിലവില്‍ ചെന്നൈ പുഴല്‍ ജയിലിലാണ്. രാജ്യാന്തര വിഗ്രഹക്കടത്തുകാരനായ ഇയാള്‍ പിടിയിലായതോടെയാണ് തമിഴകത്തില്‍നിന്നു കോടിക്കണക്കിനു രൂപയുടെ വിഗ്രഹങ്ങള്‍ വിദേശരാജ്യങ്ങളിലേക്കു കടത്തുന്നതിന്റെ ഞെട്ടിപ്പിക്കുന്ന കഥകളും പുറത്തെത്തിയത്.

തിരുനല്‍വേലിയില്‍ നിന്ന് മധുരയിലേക്കും അവിടെ നിന്ന് ചെന്നൈയിലേക്കുമാണു സഞ്ജീവി കടന്നത്. മധുരയില്‍ വച്ചായിരുന്നു മാര്‍ച്ച് ഒന്‍പതിന് അറസ്റ്റ് ചെയ്തത്. ഇയാള്‍ എന്തിനാണു മധുരയിലേക്കു വന്നതെന്നു വ്യക്തമായിട്ടില്ല. 1500-ലേറെ വര്‍ഷം പഴക്കമുള്ള വിഗ്രഹങ്ങള്‍ മോഷ്ടിച്ചതിനാണ് ഇയാള്‍ക്കെതിരെ കേസ്. കുംഭകോണം ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

1995-ലാണു കേസിനാസ്പദമായ സംഭവം. വീരവനല്ലൂരിലെ ക്ഷേത്രത്തിലെ ചരിത്രപ്രാധാന്യമേറെയുള്ള 'ദ്വാരപാലകരുടെ' വിഗ്രഹങ്ങളാണ് സഞ്ജീവിയും സംഘവും മോഷ്ടിച്ചത്. പിന്നീട് വിഗ്രഹങ്ങള്‍ ഓസ്‌ട്രേലിയയിലെ ഒരു ആര്‍ട് ഗാലറിയ്ക്കു വിറ്റു. 4.98 കോടി രൂപയ്ക്കായിരുന്നു ഇടപാട്. 1995-ല്‍ കേസ് റജിസ്റ്റര്‍ ചെയ്‌തെങ്കിലും പ്രതിയെ കണ്ടുകിട്ടാത്തതിനെത്തുടര്‍ന്ന് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.


എന്നാല്‍ കഴിഞ്ഞ വര്‍ഷം കേസ് പുനഃരന്വേഷണത്തിന് ഉത്തരവിട്ടു. വിഗ്രഹ മോഷണങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘത്തത്തിന്റെ തലവന്‍ ഐജി പൊന്‍ മാണിക്യവേലിന്റെ നേതൃത്വത്തിലായിരുന്നു കഴിഞ്ഞ വര്‍ഷം കേസ് പുനഃരന്വേഷണത്തിന് ഉത്തരവിട്ടത്. ദീനദയാലന്‍, നരസിംഹന്‍ എന്നീ വിഗ്രഹ ഇടപാടുകാരുടെ അറസ്റ്റിനെ തുടര്‍ന്നായിരുന്നു പുനഃരന്വേഷണത്തിന് ഉത്തരവിട്ടത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: malayali, idol, thief, nabbed, years
English summary
malayali idol thief nabbed after 22 years
topbanner

More News from this section

Subscribe by Email