കോഴിക്കോട്: പാക്കിസ്ഥാനിലെ സിയാല്‍കോട്ട് രാജ്യാന്തര വിമാനത്താവളത്തിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് മലയാളികള്‍ പാക് ഹാക്കര്‍മാര്‍ക്ക് പണി നല്കി. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതിനാണ് മലയാളികളുടെ തിരിച്ചടി.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
മലയാളി ഹാക്കര്‍മാരായ മല്ലു സൈബര്‍ സോള്‍ജ്യേഴ്സ് ആണ് ഹാക്കിങ്ങിന് പിന്നില്‍. തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പാക് വെബ്സൈറ്റ് ഹാക്ക് ചെയ്ത വിവരം ഇവര്‍ പുറത്ത് വിട്ടത്.
പാക് വെബ്സൈറ്റിന്റെ യൂസര്‍ നേയിമും പാസ് വേഡും പരസ്യപ്പെടുത്തുകയും അതുവഴി ഇന്ത്യക്കാരോട് പ്രതിഷേധം രേഖപ്പെടുത്താന്‍ ആവശ്യപ്പെടുകയും ചെയ്തു.
കാശ്മീരി ചീറ്റ എന്ന ഗ്രൂപ്പാണ് തിരുവനന്തപുരം വിമാനത്താവളത്തിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തത്. തങ്ങള്‍ അപരാജിതരാണെന്നും പാക് സൈബര്‍ അറ്റാക്കേഴ്സ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇവര്‍ വെബ്സൈറ്റില്‍ കുറിച്ചു.
'മെസ് വിത് ദി ബെസ്റ്റ്, ഡൈ ലൈക്ക് ദി റെസ്റ്റ്' എന്ന സന്ദേശവും ഹാക്കര്‍മാര്‍ വെബ്സൈറ്റില്‍ കുറിച്ചിരുന്നു. ഹാക്ക് ചെയ്യപ്പെട്ട് അധികം വൈകാതെ തന്നെ വെബ്സൈറ്റ് പുനസ്ഥാപിക്കാനായി.