Thursday September 23rd, 2021 - 8:37:am

മലയാളി പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച ശേഷം ഐ.എസ് ഭീകരര്‍ക്ക് വില്‍ക്കാന്‍ ശ്രമം

sadu prakash
മലയാളി പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച ശേഷം ഐ.എസ് ഭീകരര്‍ക്ക് വില്‍ക്കാന്‍ ശ്രമം

പത്തനംതിട്ട: പ്രണയം നടിച്ചു പീഡിപ്പിച്ച ശേഷം ആ ചിത്രങ്ങള്‍ കാട്ടി നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തി ഐ.എസ് ഭീകരര്‍ക്ക് വില്‍ക്കാന്‍ ശ്രമിച്ചെന്ന പരാതിയുമായി പത്തനംതിട്ട സ്വദേശിയായ പെണ്‍കുട്ടി ഹൈക്കോടതിയില്‍. പ്രണയം നടിച്ച് കര്‍ണ്ണാടകയിലെത്തിച്ച് പീഡിപ്പിച്ച ശേഷം മതം മാറ്റി മൂന്നുമാസത്തെ വിസിറ്റിങ് വിസയില്‍ സൗദിയിലെത്തിച്ച ശേഷം പെണ്‍കുട്ടിയെ ഐ.എസിലേക്ക് ആകൃഷ്ടയാക്കാന്‍ ശ്രമിക്കുകയായിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കര്‍ണ്ണാടകയില്‍ വെച്ച് സാക്കിര്‍ നായിക്കിന്റെ പ്രഭാഷണം നിരന്തരം കേള്‍പ്പിച്ചിരുന്നുവെന്നും കുട്ടി പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നതേയുള്ളൂ.

തന്നെ ഒക്ടോബര്‍ ആദ്യവാരം സിറിയയിലേക്ക് വിടുമെന്ന് മനസ്സിലാക്കിയ കുട്ടി അച്ഛനുമായി ബന്ധപ്പെടുകയും അച്ഛന്‍ ടിക്കറ്റ് അയച്ചു കൊടുത്ത നാട്ടില്‍ എത്തിക്കുകയുമായിരുന്നു. അതിനു ശേഷം മാധ്യമങ്ങളെ കാണാതെ കുട്ടി നേരെ പരാതിയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരിന്നു.

 

Read more topics: malayali, girl, escaped, from, ISIS, trap
English summary
malayali girl escaped from ISIS trap
topbanner

More News from this section

Subscribe by Email