Friday December 13th, 2019 - 11:44:am
topbanner

സലാലയില്‍ വാഹനം മറിഞ്ഞ് പാലക്കാട് സ്വദേശി അടക്കം രണ്ടു പേര്‍ മരിച്ചു ; മരണമടഞ്ഞത് പെരുന്നാള്‍ ആഘോഷിക്കാന്‍ പോയവര്‍

suji
സലാലയില്‍ വാഹനം മറിഞ്ഞ് പാലക്കാട് സ്വദേശി അടക്കം രണ്ടു പേര്‍ മരിച്ചു ; മരണമടഞ്ഞത് പെരുന്നാള്‍ ആഘോഷിക്കാന്‍ പോയവര്‍

സലാല മുഗ്‌സൈലില്‍ വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ പാലക്കാട് സ്വദേശി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. പാലക്കാട് ലക്കിടി സ്വദേശി വന്നേരി വീട്ടില്‍ സൈതലവിയുടെ മകന്‍ നൗഷാദ് (33) ആണ് മരിച്ചത്. ബംഗ്ലാദേശ് സ്വദേശിയാണ് മരണപ്പെട്ട മറ്റൊരാള്‍. പെരുന്നാള്‍ ദിവസമായ ബുധനാഴ്ച സുഹൃത്തുക്കളുമായി പുറത്തുപോയതായിരുന്നു നൗഷാദ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മുഗ്‌സെയിലെ കയറ്റം ഇറങ്ങി മലകയറുമ്പോള്‍ ഇവര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. വാഹത്തിലുണ്ടായിരുന്ന ഒരു കൊല്‍ക്കത്ത സ്വദേശിയും ആറ് ബംഗ്ലാദേശുകാര്‍ക്കും പരിക്കേറ്റു. ഇവരെ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

18 വര്‍ഷത്തില്‍ അധികമായി സലാലയിലുള്ള നൗഷാദ് ഡിഷ് ആന്റിന ഷോപ്പ് നടത്തിവരികയായിരുന്നു. ഭാര്യ ശബ്‌ന, മകള്‍ ഫാത്തിമ നസ്‌റിന്‍ (3). കുടുംബം സലാലയിലുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.

Read more topics: malayali, death, salala
English summary
malayali died in salala
topbanner

More News from this section

Subscribe by Email