Tuesday January 19th, 2021 - 4:36:pm

അമ്മയുടെ മരണവാര്‍ത്ത അറിഞ്ഞ മലയാളി യുവാവ് ദുബൈയില്‍ കുഴഞ്ഞ് വീണ് മരിച്ചു

sadu prakash
അമ്മയുടെ മരണവാര്‍ത്ത അറിഞ്ഞ മലയാളി യുവാവ് ദുബൈയില്‍ കുഴഞ്ഞ് വീണ് മരിച്ചു

ദുബായ്: അമ്മയുടെ മരണവാര്‍ത്തയറിഞ്ഞ് ദുബായില്‍ മലയാളി കുഴഞ്ഞുവീണു മരിച്ചു. ദുബായിയിലെ ഉം അല്‍ ഖ്വയ്‌നില്‍ 20 വര്‍ഷമായി തുന്നല്‍ക്കടയില്‍ ജോലി ചെയ്യുന്ന കൊല്ലം സ്വദേശിയായ അനില്‍ കുമാര്‍ ഗോപിനാഥനാണു അമ്മയുടെ മരണവാര്‍ത്തയറിഞ്ഞ് കുഴഞ്ഞുവീണു മരിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ വ്യാഴാഴ്ചയാണ് അനില്‍ കുമാറിന്റെ അമ്മ കൗസല്യ മരിക്കുന്നത്. അന്നുതന്നെ ദുബായിയിലുള്ള അനിലിന്റെ സഹോദരന്‍ സന്തോഷ് അനില്‍ കുമാറിനെ വിവരമറിയിച്ചു. സന്തോഷ് അന്നുതന്നെ കൊല്ലത്തെ വീട്ടിലേക്കു പുറപ്പെടുകയും ചെയ്തു. അനില്‍കുമാര്‍ വെള്ളിയാഴ്ച നാട്ടിലേക്കു പുറപ്പെടാനിരിക്കെ രാവിലെ അനില്‍ കുമാറിനെ താമസസ്ഥലത്ത് കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തി. ഉടന്‍ തന്നെ സുഹൃത്തുക്കള്‍ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മരണവാര്‍ത്ത അനില്‍ കുമാറിന്റെ കുടുംബത്തെ അറിയിച്ചിട്ടില്ല. അനില്‍ കുമാര്‍ നാട്ടിലെത്തുന്നതും കാത്തിരിക്കുകയാണ് ഇദ്ദേഹത്തിന്റെ ഭാര്യ മോളിയും മകള്‍ ആതിരയും. ശനിയാഴ്ച രാത്രി അനില്‍ കുമാറിന്റെ മൃതദേഹം നാട്ടിലേക്ക് അയച്ചിട്ടുണ്ട്. ഞായറാഴ്ച മൃതദേഹം പാരിപ്പള്ളിയിലെ വീട്ടിലെത്തിക്കുമെന്ന് ഖലീജ് ലൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

 

Read more topics: malayali, died, dubai, mother, death, news
English summary
malayali died in dubai hear mother's death news
topbanner

More News from this section

Subscribe by Email