Sunday September 26th, 2021 - 12:39:pm

ആദ്യരാത്രി ഉള്‍പ്പെടെയുള്ള സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ മലയാളി ദമ്പതികള്‍ക്ക് കിട്ടിയ പണി

sadu prakash
ആദ്യരാത്രി ഉള്‍പ്പെടെയുള്ള സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ മലയാളി ദമ്പതികള്‍ക്ക് കിട്ടിയ പണി

വിവാഹ ശേഷം ഹണിമൂണിന് പോകുന്നതും ചിത്രങ്ങളും വീഡിയോകളും മൊബൈലില്‍ പകര്‍ത്തുന്നതും സര്‍വ്വസാധാരണമാണ്. എന്നാല്‍ അത് അതിരു കടന്നാലോ. ആദ്യരാത്രി ഉള്‍പ്പെടെ ഹണിമൂണിനിടെയുള്ള സ്വകാര്യജീവിതം മൊബൈലില്‍ പകര്‍ത്തിയ മലയാളി ദമ്പതികളാണ് ഒടുവില്‍ പുലിവാലു പിടിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കാശ്മീര്‍ ഉള്‍പ്പെടെയുള്ള സ്ഥലത്തെ ഹണിമൂണ്‍ അവസാനിപ്പിച്ച് തിരികെ മടങ്ങുമ്പോഴാണ് ആദ്യ രാത്രി അടക്കം അവരുടെ മറ്റു സ്വകാര്യതകള്‍ ഉള്‍പ്പെട്ട ദൃശ്യങ്ങള്‍ അടങ്ങിയ ഫോണ്‍ നഷ്ടപ്പെട്ട വിവരം ദമ്പതികള്‍ അറിയുന്നത്. ഡല്‍ഹി വിമാനത്താവളത്തിലാണ് മൊബൈല്‍ നഷ്ടപ്പെട്ടത്. രണ്ടു പേരുടെയും സ്വകാര്യതകള്‍ അടങ്ങിയ ഇരുപതോളം വീഡിയോകളാണ് മൊബൈല്‍ ഫോണിലുണ്ടായിരുന്നത്. ഇതോടെ പോലീസും പുലിവാല്‍ പിടിച്ചു.

മൊബൈല്‍ ഭാര്യയുടെ കൈയ്യിലുണ്ടെന്ന് ഭര്‍ത്താവും ഭര്‍ത്താവിന്റെ കൈയ്യിലുണ്ടെന്ന് ഭാര്യയും വിചാരിച്ചു. മൊബൈല്‍ നഷ്ടപ്പെട്ടതോടെ കോപം വന്ന ഭാര്യ യുവാവിനു നേരെ കയര്‍ത്തു. ഭര്‍ത്താവും തിരികെ ദേഷ്യപ്പെട്ടതോടെ ഇരുവരും തമ്മില്‍ വിമാനത്താവളത്തിനുള്ളില്‍ വച്ചു വന്‍വാക്കേറ്റത്തിലായി. തര്‍ക്കം വഷളായി തുടങ്ങിയപ്പോള്‍ പോലീസ് ഇടപെടുകയായിരുന്നു.

ഇതോടെയാണ് തര്‍ക്കത്തിനാധാരമായ സംഭവങ്ങള്‍ പോലീസിന് മനസിലായത്. തുടര്‍ന്നു വിമാനത്താവളത്തിലും, ഇരുവരും സഞ്ചരിച്ച ടാക്സിയിലും പോലീസ് പരിശോധന നടത്തി. ഇതിനിടെ മൊബൈല്‍ കണ്ടു കിട്ടിയാല്‍ തുറന്ന് നോക്കരുതെന്നും നല്ല പ്രതിഫലം നല്‍കാമെന്നും അവര്‍ കളഞ്ഞുപ്പോയ ഫോണിലേക്ക് മെസേജയച്ചു അയച്ചു.

എന്നാല്‍ നിയോഗം പോലെ തിരച്ചിലിനൊടുവില്‍ നഷ്ടപ്പെട്ടുപോയ മൊബൈല്‍ തിരിച്ചുകിട്ടി. അവര്‍ ഹണിമൂണിന് പോയ ടാക്സിയുടെ സീറ്റിന്റെ ഇടയില്‍ കുടുങ്ങി കിടക്കുകയായിരുന്ന മൊബൈല്‍ പോലീസ് സംഘം കണ്ടെടുക്കുകയായിരുന്നു. മൊബൈല്‍ തിരികെ ലഭിച്ചതോടെയാണ് ദമ്പതികളുടെ ശ്വാസം നേരെ വീണത്.

 

English summary
malayali couples mobile lost with private videos
topbanner

More News from this section

Subscribe by Email