ന്യൂഡല്‍ഹി: ഐ.എസ് തീവ്രവാദിയെന്ന സംശയത്തെ തുടര്‍ന്ന് കണ്ണൂര്‍ സ്വദേശി ഡല്‍ഹി പൊലീസിന്റെ പിടിയില്‍. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എ നല്കിയ രഹസ്യ വിവരത്തെ തുടര്‍ന്ന് ഡല്‍ഹി പോലീസിലെ പ്രത്യേക വിഭാഗം ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരിന്നു. സിറിയയില്‍നിന്ന് വരികയായിരുന്ന ഇയാളെ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍വെച്ചാണ് പിടികൂടിയത്. വ്യാജ പാസ്പോര്‍ട്ടും ഇയാളില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ഇയാളെ സിറിയയില്‍നിന്ന് നാടുകടത്തിയതാണെന്നാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ഐ.എസിലേയക്ക് ആളെ റിക്രൂട്ട് ചെയ്ത മുഹമ്മദ് ഹനീഫ് എന്നയാളെ കണ്ണൂര്‍ ജില്ലയിലെ പെരിങ്ങത്തൂരില്‍നിന്ന് പിടികൂടിയിരുന്നു. കേരളത്തില്‍നിന്ന് 21 പേരെയാണ് ഇയാള്‍ ഐ.എസിലേയ്ക്ക് റിക്രൂട്ട് ചെയ്തത്.
കര്‍ണാടകയിലെ ബട്കല്‍ സ്വദേശിയായ മുഹമ്മദ് ഷാഫി അമര്‍ എന്നയാളെ അടുത്തിടെ അമേരിക്ക അന്താരാഷ്ട്ര ഭീകരനായി പ്രഖ്യാപിച്ചിരുന്നു. 30ല്‍ അധികം ഇന്ത്യക്കാരെ ഇയാള്‍ ഐ.എസിലേയ്ക്ക് റിക്രൂട്ട് ചെയ്തതായാണ് അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍.