Sunday October 20th, 2019 - 1:20:am
topbanner

വഴിയോര കച്ചവടക്കാരനായ മലയാളിയെ മുംബയില്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തി

suji
വഴിയോര കച്ചവടക്കാരനായ മലയാളിയെ മുംബയില്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തി

വഴിയോര കച്ചവടക്കാരനായ മലയാളിയെ മുംബയില്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തി. ബോംബെ മെട്രോ ഹോസ്പിറ്റലിന് മുന്‍പില്‍ ഇളനീര്‍ കച്ചവടം നടത്തുന്ന പാലക്കാട് സ്വദേശി മുഹമ്മദലിയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. കടയ്ക്ക് മുന്‍പില്‍ മദ്യപിക്കുകയും ലഹരി മരുന്ന് ഉപയോഗിക്കുകയും ചെയ്ത യുവാക്കളെ മുഹമ്മദലി ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് മഹാരാഷ്ട്ര സ്വദേശികളായ യുവാക്കളുമായി മുഹമ്മദലി തര്‍ക്കത്തിലായി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തര്‍ക്കത്തെ തുടര്‍ന്ന് യുവാക്കള്‍ ഇന്റര്‍ലോക്ക് ഇഷ്ടിക കൊണ്ട് മുഹമ്മദലിയെ തലയ്ക്ക് പുറകില്‍ അടിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. സമീപത്തെ കടകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ മറ്റു പ്രതികളെ തിരിച്ചറിഞ്ഞതായും ഇവര്‍ക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

 

Read more topics: malayalee street vendor,killed
English summary
malayalee street vendor killed
topbanner

More News from this section

Subscribe by Email