Tuesday July 14th, 2020 - 5:50:am

കേരളത്തിലേക്ക് തിരിച്ച് വരവ്; ആദ്യവിമാനത്തില്‍ യാത്ര തിരിക്കുന്ന പ്രവാസികള്‍ യുഎഇ വിമാനത്താവളത്തിലേക്ക് എത്തി തുടങ്ങി

JB
കേരളത്തിലേക്ക് തിരിച്ച് വരവ്; ആദ്യവിമാനത്തില്‍ യാത്ര തിരിക്കുന്ന പ്രവാസികള്‍ യുഎഇ വിമാനത്താവളത്തിലേക്ക് എത്തി തുടങ്ങി

കോഴിക്കോടേക്ക് യാത്ര തിരിക്കുന്ന വിമാനത്തിലെ യാത്രക്കാരായ പ്രവാസികള്‍ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ രണ്ടാം നമ്പര്‍ ടെര്‍മിനലില്‍ എത്തിത്തുടങ്ങി. മാസ്‌കുകളും ഗ്ലൗസുകളും ധരിച്ചെത്തിയ പ്രവാസികളെ മെഡിക്കല്‍ പരിശോധനകള്‍ക്ക് വിധേയമാക്കുകയാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പുറപ്പെടല്‍ ടെര്‍മിനലിലേക്ക് ടിക്കറ്റുള്ളവരെ മാത്രമാണ് വിമാനത്താവള അധികൃതര്‍ കടത്തിവിടുന്നത്. വിമാനത്തിന്റെ സമയം മാറ്റിയതറിയാതെ എത്തിയ പി പി മഹമൂദ് എന്ന 60 കാരനാണ് ആദ്യം വിമാനത്താവളത്തിലെത്തിയതെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ''ഞാന്‍ ഇവിടെ രാവിലെ 9.30ന് എത്തിയതാണ്. 2.10നുള്ള വിമാനം വൈകുന്നേരത്തേക്ക് മാറ്റിയത് അറിഞ്ഞിരുന്നില്ല'' - അദ്ദേഹം പറയുന്നു. നൈഫ് പൊലീസ് സ്റ്റേഷന് സമീപമുള്ള ജ്യൂസ് കടയിലെ ജീവനക്കാരനായ മഹമൂദ് ഹൃദ്രോഗ ബാധിതനാണ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ആദ്യമായാണ് റൂമിന് പുറത്തേക്കിറങ്ങുന്നത്.

''നൈഫില്‍ നിരവധി കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും എന്റെ ആരോഗ്യ സ്ഥിതി കാരണം ഞാന്‍ റൂമിന് പുറത്തേക്കിറങ്ങിയിട്ടില്ല. എനിക്കൊപ്പമുള്ള സഹതാമസക്കാരല്ലാതെ മറ്റാരുമായും ഈ കാലയളവില്‍ സമ്പര്‍ക്കത്തില്‍ വന്നിട്ടില്ല. സഹതാമസക്കാരും റൂമിന് അകത്ത് തന്നെ കഴിയുകയായിരുന്നു. ഞാന്‍ കോവിഡ് സ്‌ക്രീനിങ്ങിനും പോയിട്ടില്ല. ഇവിടെ പരിശോധനകള്‍ക്ക് വേണ്ടി കാത്തിരിക്കുന്നതുവഴി രോഗബാധയുണ്ടാകുമോ എന്ന് ആശങ്കയുണ്ട്''- മഹമൂദ് പറയുന്നു. ആദ്യ വിമാനത്തില്‍ തന്നെ ഉള്‍പ്പെടുത്തിയ ഇന്ത്യന്‍ കോണ്‍സുലേറ്റിനും അദ്ദേഹം നന്ദി പറയുന്നു. സിവില്‍ എഞ്ചിനീയര്‍ ഉദ്യോഗാര്‍ത്ഥിയായ മകന്‍ സന്ദര്‍ശക വിസയിലാണ് യുഎഇയിലെത്തിയത്. വിസയുടെ കാലാവധി ഈ വര്‍ഷം അവസാനം വരെ യുഎഇ ഗവണ്‍മെന്റ് നീട്ടി നല്‍കിയതിനാല്‍ മകന്‍ ഇപ്പോള്‍ നാട്ടിലേക്ക് മടങ്ങുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

 

 

English summary
malayalee privasi return process starts
topbanner

More News from this section

Subscribe by Email