Sunday October 20th, 2019 - 6:01:pm
topbanner

വിവാഹം കഴിഞ്ഞ് നാലാം മാസം പ്രസവം; അധ്യാപികയെ സ്കൂളിൽ നിന്നും പുറത്താക്കി

RA
വിവാഹം കഴിഞ്ഞ് നാലാം മാസം പ്രസവം;  അധ്യാപികയെ സ്കൂളിൽ നിന്നും പുറത്താക്കി

മലപ്പുറം: വിവാഹം കഴിഞ്ഞ് നാലാം മാസം പ്രസവിച്ചതിന് പ്രീ പ്രൈമറി ടീച്ചറെ സ്കൂൾ അധികൃതർ ജോലിയില്‍ നിന്ന് പുറത്താക്കി. മലപ്പുറം കോട്ടക്കലിലെ ഗവണ്മെന്റ് യുപി സ്‌കൂളിലെ അധ്യാപികയേയാണ്  ജോലിയിൽ നിന്നും പറഞ്ഞു വിട്ടത്. പ്രസവാവധി കഴിഞ്ഞ് തിരികെ ജോലിയില്‍ പ്രവേശിക്കാനെത്തിയപ്പോഴാണ് തന്നെ പുറത്താക്കിയ വിവരം അദ്ധ്യാപിക അറിയുന്നത്. ഇതിനെ തുടര്‍ന്ന് അന്യായമായാണ് തന്നെ പുറത്താക്കിയതെന്ന് കാണിച്ച്‌ അദ്ധ്യാപിക പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്പിടിഎ മീറ്റിങ്ങില്‍ വെച്ച്‌ അധ്യാപകരും രക്ഷിതാക്കളും തന്നെ ആക്ഷേപിച്ചെന്നും പരാതിയില്‍ പറയുന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷമായി സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു മുപ്പത്തിമൂന്നുകാരിയായ യുവതി. ആദ്യവിവാഹബന്ധം വേര്‍പ്പെടുത്തിയിരുന്ന യുവതി രണ്ടാം വിവാഹത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു. എന്നാല്‍ നിയമപരമായി വിവാഹം കഴിക്കുന്നതിന് മുമ്ബ് രണ്ടാം ഭര്‍ത്താവിനൊപ്പം ഇവര്‍ ഒന്നിച്ചു താമസിക്കുകയായിരുന്നു.

2018 ജൂണില്‍ ഇവര്‍ വിവാഹിതരായി. തുടര്‍ന്ന് വിവാഹത്തിന് നാല് മാസത്തിന് ശേഷം യുവതി പ്രസവാവധിയ്ക്കായി അപേക്ഷിച്ചു. ഇത് കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം ഇവര്‍ പ്രസവിക്കുകയും ചെയ്തു. 2019 ജനുവരിയിലാണ് പ്രസവ അവധി കഴിഞ്ഞ് അധ്യാപിക സ്‌കൂളില്‍ പ്രവേശിച്ചത്. എന്നാല്‍ തിരിച്ചെത്തിയ അധ്യാപികയ്ക്ക് സ്‌കൂളില്‍ നിന്നും മോശം അനുഭവമാണ് നേരിടേണ്ടി വന്നതെന്ന് പരാതിയില്‍ പറയുന്നു.

സ്‌കൂള്‍ അധികൃതര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് അധ്യാപിക ബാലാവകാശ കമ്മീഷനെയും സമീപിച്ചു. തുടര്‍ന്ന് കമ്മീഷന്‍ ഡെല്യൂട്ടി ഡയറക്ടര്‍ ഓഫ് എജ്യുക്കേഷനോട് റിപ്പോര്‍ട്ട് തേടി. അന്വേഷണം നടത്തി ഡിഡിഇ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് പ്രകാരം അധ്യാപികയെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ അധികൃതരോട് നിര്‍ദേശം നല്‍കി. എന്നാല്‍ ഹെഡ്മാസ്റ്ററും പിടിഎ അധികൃതരും ഡിഡിഇ യുടെ നിര്‍ദേശം അംഗീകരിക്കാന്‍ തയാറായില്ല. അധ്യാപികയുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: malappuram, teacher, issue
English summary
malappuram teacher issue
topbanner

More News from this section

Subscribe by Email