Saturday October 19th, 2019 - 10:08:am
topbanner

മലപ്പുറത്ത് റാഗിങിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ കൈ തല്ലിയൊടിച്ചു

RA
 മലപ്പുറത്ത് റാഗിങിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ കൈ തല്ലിയൊടിച്ചു

വണ്ടൂര്‍: മലപ്പുറം വാണിയമ്ബലത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദ്ദനം.  വണ്ടൂർ വാണിയമ്പലം സ്കൂളിലെ പ്ലസ് വിദ്യാര്‍ത്ഥിക്കാണ് മർദനമേറ്റത്. റാഗ് ചെയ്ത വിവരം അധ്യാപകരോട് പരാതിപ്പെട്ടതാണ് മർദ്ദനത്തിന് കാരണമെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. ഇരുമ്ബ് കമ്ബി ഉപയോഗിച്ച്‌ കൈ അടിച്ചൊടിച്ചു എന്നാണ് പരാതി.

 വണ്ടൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.കഴിഞ്ഞ ദിവസം കോഴിക്കോട് പ്ലസ് വൺ വിദ്യാത്ഥിക്ക് റാഗിങിനിടെ കര്‍ണപുടം പൊട്ടിയിരുന്നു. ചെവിക്ക് അടിയേറ്റ പതിനാറുകാരന് കേള്‍വിക്കുറവ് സംഭവിച്ചിരുന്നു. നൊച്ചാട് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥി ഹാഫിസ് അലിക്കാണ് പരിക്കേറ്റത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: malappuram, ragging case, report
English summary
malappuram ragging case report
topbanner

More News from this section

Subscribe by Email