Monday June 1st, 2020 - 9:43:am

മുഖ്യമന്ത്രിയുടെ വാക്കുകള്‍ വേദനിപ്പിച്ചു ഇനി കൂടിക്കാഴ്ചക്കില്ലെന്ന് മഹിജ

rajani
മുഖ്യമന്ത്രിയുടെ വാക്കുകള്‍ വേദനിപ്പിച്ചു ഇനി കൂടിക്കാഴ്ചക്കില്ലെന്ന് മഹിജ

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തില്ലെന്ന് ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ.സമരം കൊണ്ട് എന്തുനേടിയെന്ന് ചോദിച്ച മുഖ്യമന്ത്രിയുടെ വാക്കുകള്‍ തന്നെ വേദനിപ്പിച്ചെന്നും ഇക്കാരണത്താലാണ് കൂടിക്കാഴ്ചയ്ക്ക് തയാറാകാത്തതെന്നും മഹിജ വ്യക്തമാക്കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മഹിജയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി നാളെയാണ് സമയം അനുവദിച്ചിരുന്നു.പോലീസ് ആസ്ഥാനത്ത് വെച്ച് പോലീസ് നടപടിയില്‍ പരിക്കേറ്റ മഹിജയും ബന്ധുക്കളും മെഡിക്കല്‍ കോളേജില്‍ ദിവസങ്ങളോളം നിരാഹാരം നടത്തിയിരുന്നു.

സമരം അവസാനിപ്പിച്ച ശേഷമാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന വന്നത്. കഴിഞ്ഞ ദിവസം സിപിഐ ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രനും മുഖ്യമന്ത്രിയുടെ വാക്കുകളെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

English summary
mahija denided pinarayi vijayan meeting
topbanner

More News from this section

Subscribe by Email