Wednesday January 29th, 2020 - 4:30:am
topbanner

മാധ്യമപ്രവര്‍ത്തക്കെതിരായ സദാചാര അക്രമം; പ്രസ് ക്ലബ് സെക്രട്ടറി എം.രാധാകൃഷ്ണനെ പത്രപ്രവര്‍ത്തക യൂണിയനില്‍ നിന്ന് പുറത്താക്കി

jb
മാധ്യമപ്രവര്‍ത്തക്കെതിരായ സദാചാര അക്രമം; പ്രസ് ക്ലബ് സെക്രട്ടറി എം.രാധാകൃഷ്ണനെ പത്രപ്രവര്‍ത്തക യൂണിയനില്‍ നിന്ന് പുറത്താക്കി

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകയുടെ വീട്ടില്‍ കയറി സദാചാരാക്രമണം നടത്തിയ കേസില്‍ അറസ്റ്റിലായ തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം.രാധാകൃഷ്ണനെ പത്രപ്രവര്‍ത്തക യൂണിയനില്‍ നിന്ന് പുറത്താക്കി. പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സംഭവത്തെ തുടര്‍ന്ന് യൂണിയനില്‍ നിന്ന് രാധാകൃഷ്ണനെ സസ്പെന്‍ഡ് ചെയ്യുകയും അന്വേഷണ കമ്മിഷനെ നിയോഗിക്കുകയും ചെയ്തിരുന്നു. ഇന്ന് ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ചര്‍ച്ചയായി. ഇതിനുശേഷമാണ് പുറത്താക്കല്‍ നടപടി സ്വീകരിച്ചത്. ഇത് സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിനായി വിട്ടു.

രാധാകൃഷ്ണനെതിരെ കര്‍ശന നടപടി വേണമെന്നാണ് യൂണിയന്‍ ജില്ലാ കമ്മിറ്റിയില്‍ ബഹുഭൂരിപക്ഷം അംഗങ്ങളും ആവശ്യപ്പെട്ടത്. രണ്ട് അംഗങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് അംഗീകരിക്കാതിരുന്നതെന്നും വാര്‍ത്തകളുണ്ട്. എന്നാല്‍, ഏകകണ്ഠമായാണ് തീരുമാനമെന്നാണ് ഭാരവാഹികള്‍ അറിയിക്കുന്നത്.

മാധ്യമസ്ഥാപനത്തിലെ പ്രൂഫ് റീഡറായ രാധാക്യഷ്ണന്‍ അതേ സ്ഥാപനത്തിലെ ജീവനക്കാരിയുടെ വീട്ടിലെത്തിയാണ് സദാചാരാക്രമണം നടത്തിയത്. മാധ്യമ പ്രവര്‍ത്തകയും ഭര്‍ത്താവും പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതേതുടര്‍ന്ന് അറസ്റ്റിലായ രാധാകൃഷ്ണന് പിന്നീട് ജാമ്യം ലഭിച്ചിരുന്നു.

 

English summary
m radhakrishnan dismissed in kuwj
topbanner

More News from this section

Subscribe by Email