Monday August 10th, 2020 - 2:52:pm

മുക്കത്തെ പെൺകുട്ടിയുടെ ആത്മഹത്യ ; കാമുകന്‍ അറസ്റ്റില്‍

Anusha unni
മുക്കത്തെ പെൺകുട്ടിയുടെ ആത്മഹത്യ ; കാമുകന്‍ അറസ്റ്റില്‍

കോഴിക്കോട് : മുക്കത്ത് ദളിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാമുകന്‍ അറസ്റ്റില്‍. കാരശ്ശേരി മുരിങ്ങ പുറായി സ്വദേശി റിനാസിനെ ആണ് മുക്കം പോലീസ് കസ്റ്റഡിയിലെടുത്തത്. മരിക്കുന്നതിന് തലേന്ന് ഇരുവരും കക്കാടാംപൊയിലില്‍ എത്തിയെന്നാണ് വിവരം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

രണ്ട് ദിവസം മുമ്പാണ് കാരശ്ശേരി ആനയാംകുന്ന് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ പെൺകുട്ടിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയതിന് ശേഷമായിരുന്നു ആത്മഹത്യ.

കുട്ടിയുടെ കൈത്തണ്ടയിലും ഡയറിയിലും റിനാസിന്റെ പേര് എഴുതിവെച്ചിരുന്നു. പെണ്‍കുട്ടിയ്ക്ക് റിനാസിന്റെ വീട്ടുകാരില്‍ നിന്നും ഭീഷണിയുണ്ടായിരുന്നുവെന്നാണ് കുട്ടിയുടെ സഹപാഠികള്‍ നല്‍കുന്ന വിവരം.

Read more topics: kozhikode, suicide,arrest
English summary
lover arrested in mukkam girl's suicide
topbanner

More News from this section

Subscribe by Email